
ഇനി മുതൽ ബീറ്റ്റൂട്ട് ജ്യൂസിൽ അൽപം ചിയ സീഡ് കൂടി ചേർത്ത ശേഷം കുടിക്കുന്നത് പതിവാക്കൂ. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. ഫോളേറ്റ്, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ അവശ്യ ധാതുക്കളും ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്.
ബീറ്റ്റൂട്ട് ചിയ സീഡ് ജ്യൂസ് രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ചിയ വിത്തുകൾ ഒമേഗ -3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ, മറ്റ് ധാതുക്കൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു.
2 ടീസ്പൂൺ ചിയ വിത്തുകൾ 138 കലോറി, 4.7 ഗ്രാം പ്രോട്ടീൻ, 8.7 ഗ്രാം കൊഴുപ്പ് , 12 ഗ്രാം കാർബോഹൈഡ്രേറ്റുകളും 10 ഗ്രാം നാരുകളും അടങ്ങിയിരിക്കുന്നു. നാരുകളാൽ സമ്പന്നമായ ചിയ വിത്തുകൾ ദഹനത്തെ സഹായിക്കുകയും ക്രമമായ മലവിസർജ്ജനത്തിനും സഹായിക്കുന്നു. ഇത് മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ പ്രീബയോട്ടിക് നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു.
ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ചിയ വിത്തുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും ട്രൈഗ്ലിസറൈഡിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
ബീറ്റ്‌റൂട്ടിൽ നൈട്രേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു. ചിയ വിത്തുകൾ ഉയർന്ന പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഉള്ളതിനാൽ ഊർജ്ജം കൂട്ടുന്നതിനും ഫലപ്രദമാണ്. കരളിനെ വിഷാംശം ഇല്ലാതാക്കാനും ബീറ്റ്‌റൂട്ട് സഹായിക്കുമെന്ന് പറയപ്പെടുന്നു. കരളിനെ സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റി ഓക്‌സിഡൻ്റുകളും ബീറ്റൈൻ പോലുള്ള സംയുക്തങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ബീറ്റ്‌റൂട്ടിലെ ആൻ്റിഓക്‌സിഡൻ്റുകൾ, ബീറ്റലൈനുകൾ ഉൾപ്പെടെ, ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും ചർമ്മത്തിൻ്റെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ഇത് ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു, കൂടാതെ ഫാറ്റി ആസിഡുകളാൽ സമ്പന്നമായ ചിയ വിത്തുകൾ ചർമ്മത്തിലെ ജലാംശവും നിലനിർത്താൻ സഹായിക്കുന്നു.
വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പതിവാക്കൂ, കാരണം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam