ഹൃദ്രോ​ഗമുള്ളവർ ഓട്സ് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

Published : Sep 22, 2022, 09:58 PM ISTUpdated : Sep 22, 2022, 10:04 PM IST
ഹൃദ്രോ​ഗമുള്ളവർ ഓട്സ് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

Synopsis

അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, ഉയർന്ന കൊളസ്‌ട്രോൾ, അമിതഭാരം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതും നമ്മുടെ ഹൃദയത്തെ വളരെ പ്രതികൂലമായ രീതിയിൽ നേരിട്ട് ബാധിക്കുന്നതുമാണ്. ഓട്‌സിലെ ഉയർന്ന ഫൈബർ അംശം ശരീരഭാരം കുറയ്ക്കാൻ അത്യുത്തമമാണെന്ന് വിദ​ഗ്ധർ പറയുന്നു.

ഹൃദ്രോഗമുള്ളവർ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്ന ഓരോ ഭക്ഷണവും നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. അത്തരത്തിലുള്ള ഒരു ഭക്ഷണമാണ് ഓട്സ്!. നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാനും ആരോഗ്യം നിലനിർത്താനും ഓട്‌സ് മികച്ചതാണെന്ന് വിദ​ഗ്ധർ പറയുന്നു.

പതിവായി കഴിക്കുമ്പോൾ രക്തത്തിലെ കൊളസ്‌ട്രോൾ കുറയുന്നതുമായി ബന്ധപ്പെട്ട പോഷക സമ്പുഷ്ടമായ ഭക്ഷണമാണ് ഓട്‌സ്. ബാരിയാട്രിക് ഫിസിഷ്യനും ഒബിസിറ്റി കൺസൾട്ടന്റുമായ ഡോ. കിരൺ റുകാദികർ പറയുന്നു.

നമ്മുടെ ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങൾ നിർമ്മിക്കാൻ കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ അതിന്റെ അളവ് വർദ്ധിക്കുന്നത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നു. ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ, കുറഞ്ഞ കൊളസ്ട്രോൾ നല്ല ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഓട്‌സിൽ കാണപ്പെടുന്ന പ്രധാന ലയിക്കുന്ന നാരായ ഓട്‌സ് β-ഗ്ലൂക്കൻ (OBG) അവയുടെ കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള പ്രധാന സജീവ ഘടകമായി കണക്കാക്കപ്പെടുന്നു...- ഫിസിഷ്യൻ ഡോ. കിരൺ റുകാദികർ പറഞ്ഞു.

ഓട്‌സിന്റെ പോഷകമൂല്യം ഡോ. ​​റുകാദികർ വിശദീകരിക്കുന്നു. അതായത്, ഓരോ 100 ഗ്രാം വേവിക്കാത്ത ഓട്‌സും 390 കലോറി ഊർജം, 66 ഗ്രാം കാർബോഹൈഡ്രേറ്റ്, 11.5 ഗ്രാം ഡയറ്ററി ഫൈബർ, 17 ഗ്രാം പ്രോട്ടീൻ, 7 ഗ്രാം കൊഴുപ്പ് എന്നിവ നൽകും. അതിൽ നല്ല അളവിൽ വിറ്റാമിൻ ബി 1, ബി 5, കൂടാതെ ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് തുടങ്ങിയ ചില ധാതുക്കളും ഹൃദയത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ പ്രധാന ധാതുക്കളാണ്. ലയിക്കുന്ന ഫൈബർ ബീറ്റാ-ഗ്ലൂക്കൻസ് 4 ഗ്രാം ആണ്.

അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, ഉയർന്ന കൊളസ്‌ട്രോൾ, അമിതഭാരം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതും നമ്മുടെ ഹൃദയത്തെ വളരെ പ്രതികൂലമായ രീതിയിൽ നേരിട്ട് ബാധിക്കുന്നതുമാണ്. ഓട്‌സിലെ ഉയർന്ന ഫൈബർ അംശം ശരീരഭാരം കുറയ്ക്കാൻ അത്യുത്തമമാണെന്ന് വിദ​ഗ്ധർ പറയുന്നു.

Read more സ്ത്രീകളിലെ ഹൃദയാഘാതം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്