
എപ്പോഴും സന്തോഷത്തോടെയിരിക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. മനോഹരമായ ചില ചിരികൾ സമ്മാനിക്കുന്നത് ചില പുതു ജീവിതങ്ങളായിരിക്കും .ചിരിക്കുന്നത് പൊതുവെ ആരോഗ്യത്തിന് നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറ്റവും ഉത്തമമായ ഒന്നാണ് ചിരി. ചിരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് ചാരിറ്റി സ്മൈൽ ട്രെയിനിന്റെ സിഇഒ സൂസന്ന ഷേഫർ പറയുന്നു.
ചിരിക്കുമ്പോള്‍ തലച്ചോറില്‍ നിന്നും ഉണ്ടാവുന്ന രാസവസ്തു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് സൂസന്ന ഷേഫർ പറയുന്നു. ചിരി മാനസിക സമ്മർദ്ദം കുറയ്ക്കാനും ശരിയായ രീതിയിൽ രക്തയോട്ടം നടത്താൻ സഹായിക്കുന്നു. മാനസിക പിരിമുറുക്കവുമായി ബന്ധപ്പെട്ട് നാല് ഹോർമോണുകളുടെ തോത് ചിരി മൂലം കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ ഉത്കണ്ഠ കുറയ്ക്കാൻ ചിരിയ്ക്ക് സാധിക്കും.
വിഷാദ രോഗികളെ വിഷാദത്തിൽ നിന്നും അകറ്റാൻ ചിരി സഹായിക്കും. വയർ കുലുക്കിയുള്ള ചിരികൾ ഉദരഭാഗത്തേയും തോൾ ഭാഗത്തെയും പേശികളുടെ പ്രവർത്തനങ്ങളെ സഹായിക്കും. അതുകൊണ്ടുതന്നെ ചിരി കുടവയർ കുറയ്ക്കാനും സഹായിക്കും. ചിരി ശ്വസനം സുഗമാക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. മനുഷ്യരെ സന്തോഷിപ്പിക്കാൻ ഏറ്റവും നല്ല മരുന്നാണ് ചിരിയെന്നും സൂസന്ന ഷേഫർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam