Latest Videos

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ഇഞ്ചി ചായ കുടിക്കുന്നത് പതിവാക്കൂ, ഒരു ​ഗുണമുണ്ട്

By Web TeamFirst Published Sep 30, 2020, 6:54 PM IST
Highlights

പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം സമയങ്ങളിൽ ഇഞ്ചി ചായ കുടിക്കുന്നത് അസ്വസ്ഥകൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഇഞ്ചിയിൽ 'സിങ്കിബെയ്ൻ' എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവത്തിന് മുമ്പുള്ള അസ്വസ്ഥകൾ കുറയ്ക്കാൻ സഹായിക്കുന്നു. 

ആര്‍ത്തവത്തിന് ഒന്നോ രണ്ടോ ആഴ്ച മുമ്പ് പ്രത്യക്ഷപ്പെടുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളാണ് 'പിഎംഎസ്' അഥവാ 'പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം' എന്ന് പറയുന്നത്. മിക്ക സ്ത്രീകളിലും ചില പിഎംഎസ് ലക്ഷണങ്ങള്‍ കാണാറുണ്ട്. ആര്‍ത്തവം ആരംഭിക്കുന്നതോടെ അപ്രത്യക്ഷമാകുന്ന ഈ ലക്ഷണങ്ങള്‍ ചിലരില്‍ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കാം. 

റിലാക്‌സിംഗ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന സെറോട്ടിന്റെ അളവും കുറയുന്നു. ഇതാണ് പിഎംഎസിന് കാരണമാകുന്നത്. അമിതഭാരം, വ്യായാമമില്ലായ്മ, മാനസിക സമ്മർദ്ദം എന്നിവയൊക്കെ പിഎംഎസിലേക്ക് വഴിയൊരുക്കാമെന്ന് വിദ​ഗ്ധർ പറയുന്നു.

 28 ദിവസങ്ങളുള്ള ആര്‍ത്തവചക്രത്തിന്റെ പതിനാലാം ദിവസത്തോട് അടുത്തായിരിക്കും പിഎംഎസ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. പി‌എം‌എസിനെ നേരിടാൻ ചിട്ടയായ ഭക്ഷണക്രമം വലിയ പങ്ക് വഹിക്കുന്നുണ്ട്. പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം സമയങ്ങളിൽ ഇഞ്ചി ചായ കുടിക്കുന്നത് അസ്വസ്ഥകൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

 

 

 

ഇഞ്ചിയിൽ 'സിങ്കിബെയ്ൻ' എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവത്തിന് മുമ്പുള്ള അസ്വസ്ഥകൾ മറ്റും കുറയ്ക്കാൻ സഹായിക്കുന്നു.  'പെയിൻ മെഡിസിൻ' ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ആർത്തവ സമയത്തെ അസ്വസ്ഥകൾ കുറയ്ക്കാൻ ഇഞ്ചി ഫലപ്രദമാണെന്ന് ‌പറയുന്നു.

ആർത്തവത്തിന് തൊട്ട് മുൻപ് തലവേദന, ക്ഷീണം, ഛർദ്ദി പോലുള്ള പ്രശ്നങ്ങൾ ഇന്ന് മിക്ക സ്ത്രീകളിലും കണ്ട് വരുന്നു. ഇഞ്ചി കഴിക്കുന്നത് തലവേദനയും ഛർദ്ദിയും ഒഴിവാക്കാൻ സഹായകമാണെന്ന് 'ഇന്റർനാഷണൽ സ്‌കോളറി റിസർച്ച് നോട്ടീസിൽ' പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

ഇഞ്ചി ചായ കുടിക്കുന്നത് ദഹനനാളത്തിന്റെ അസ്വസ്ഥത കുറയ്ക്കാനും ഏറെ മികച്ചതാണെന്ന് പഠനത്തിൽ തെളിഞ്ഞു. ആർത്തവ സമയങ്ങളിൽ അമിതരക്തസ്രാവം നിയന്ത്രിക്കാനുള്ള കഴിവ് ഇഞ്ചിയ്ക്കുണ്ട്. ഇഞ്ചി കഴിക്കുന്നത് രക്തസ്രാവം കുറയ്ക്കുമെന്ന് കണ്ടെത്തിയതായി 'ഫൈറ്റോതെറാപ്പി റിസർച്ചി'ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലും പറയുന്നു.

ആർത്തവ സമയത്ത് ഇഞ്ചി ചായ കുടിക്കുന്നത് ഏറെ ആശ്വാസം നൽകും. ഇഞ്ചി ചായ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം....

വേണ്ട ചേരുവകൾ...

 വെള്ളം                   3 കപ്പ്
 ഇഞ്ചി                  ചെറിയ 2 കഷ്ണം
കുരുമുളക്          ആറെണ്ണം
ഗ്രാമ്പൂ                  അഞ്ചെണ്ണം
ഏലയ്ക്കാ          നാലെണ്ണം
ചായപ്പൊടി       കാല്‍ ടീസ്പൂണ്‍
പഞ്ചസാര         ആവശ്യത്തിന്
പാൽ ആവശ്യമെങ്കില്‍ ഉപയോഗിക്കാം

തയ്യാറാക്കുന്ന വിധം...

ആദ്യം വെള്ളം നന്നായി തിളപ്പിക്കുക. അതിനു ശേഷം മറ്റ് ചേരുവകള്‍ ഇട്ട് മൂന്ന് മിനിട്ട് നേരം തിളപ്പിക്കുക. അതിനു ശേഷം കുറച്ച് പാലും, പഞ്ചസാരയും ചേര്‍ത്ത് മിക്‌സ് ചെയ്യുക.

കുട്ടികൾക്ക് മുട്ട നൽകണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

click me!