
കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പോഷകഗുണമുള്ള ഭക്ഷണങ്ങളായിരിക്കണം കുട്ടികൾക്ക് എപ്പോഴും നൽകേണ്ടത്. കുട്ടികൾക്ക് ദിവസവും മുട്ട നൽകുന്നത് വളർച്ച വേഗത്തിലാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസവും ഒരു മുട്ട കഴിക്കുന്നതിലൂടെ വളർച്ചാ മുരടിപ്പ് 47 ശതമാനവും തൂക്കക്കുറവ് 70 ശതമാനവും തടയാൻ സാധിക്കുമെന്ന് പീഡിയാട്രിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
' കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്കും വികാസത്തിനുമുള്ള പോഷകങ്ങളുടെ നല്ലൊരു ഉറവിടമാണ് മുട്ട...' സെന്റ് ലൂയിസിലെ വാഷിംഗ്ടൺ സർവകലാശാലയിലെ ഗവേഷകൻ ലോറ ലാനോറ്റി പറഞ്ഞു.
വികസ്വര രാജ്യങ്ങളിലെ കുട്ടികൾക്ക് പോഷകങ്ങൾ ലഭ്യമാക്കാനുള്ള എളുപ്പമാർഗം അവർക്ക് മുട്ട നൽകുക എന്നതാണെന്നും പഠനത്തിൽ പറയുന്നു. കുട്ടികള്‍ക്ക് മുട്ട പുഴുങ്ങിക്കൊടുക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് പലതരത്തിലെ ആരോഗ്യ ഗുണങ്ങള്‍ നല്‍കും.
പ്രാതലിനൊപ്പം കുട്ടികൾക്ക് മുട്ട നല്‍കുന്നത് ഏറെ നല്ലതാണ്. കാരണം ഒരു ദിവസത്തെ പ്രധാന ഭക്ഷണമാണ് പ്രാതലെന്നു പറയാം. ഈ ഭക്ഷണത്തില്‍ ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ മുട്ട കൂടി ഉള്‍പ്പെടുത്തുന്നത് കുട്ടികള്‍ക്ക് ഏറെ ഗുണം നല്‍കും. മുട്ട ഒരു പ്രോട്ടീന്‍ ഭക്ഷണം എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്. ഒരു മുട്ടയില്‍ 6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്നതാണ് കണക്ക്.
എപ്പോഴും ക്ഷീണം തോന്നാറുണ്ടോ; ഈ നാല് വിറ്റാമിനുകളുടെ കുറവുണ്ടാകാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam