
മുടികൊഴിച്ചിൽ മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. സമ്മർദ്ദം, പോഷകാഹാരക്കുറവ്, അമിതമായ വിയർപ്പ്, മരുന്നുകളുടെ ഉപയോഗം, ഹോർമോണുകളിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിന് പിന്നിലെ ചില കാരണങ്ങളാണ്. മുടികൊഴിച്ചിൽ കുറയ്ക്കാൻ അടുക്കളയിലുള്ള ഈ ചേരുവകൾ ഉപയോഗിക്കാം...
ഒന്ന്...
ആരോഗ്യമുള്ള മുടിയ്ക്കും മുടി കൊഴിച്ചിലിനും ഏറ്റവും നല്ലൊരു പ്രകൃതിദത്തമായ വഴിയാണ് മുട്ടയുടെ വെള്ള.
മുട്ടയുടെ വെള്ള മുടിയിൽ നേരിട്ട് ഉപയോഗിക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മുട്ടയുടെ വെള്ള നല്ലൊരു ഹെയർപാക്കാണെന്ന് പറയാം.
രണ്ട്...
സവാള ജ്യൂസിൽ സൾഫർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി പൊട്ടുന്ന് തടയുന്നു. പ്രോട്ടീൻ സമ്പന്നമാണ് മുട്ടയുടെ വെള്ള. അൽപം മുട്ടയുടെ വെള്ളയും സവാള നീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരനും മുടികൊഴിച്ചിലും അകറ്റാൻ ഏറെ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് പുരട്ടാവുന്നതാണ്.
മൂന്ന്...
കറിവേപ്പിലയിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുടികൊഴിച്ചിൽ തടയുന്നതിന് സഹായിക്കുന്നു.
നാല്...
മുടിയിൽ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് താരനും മുടികൊഴിച്ചിലും കുറയ്ക്കുന്നു. മുടിയിൽ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം അത് കൂടുതൽ കരുതുള്ളതാക്കുന്നു എന്നതാണ്. മുടിക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിന്റെ ചില ഗുണങ്ങൾ മുടിക്ക് വൃത്തിയും തിളക്കവും നൽകുന്നു.
അഞ്ച്...
ഉലുവയിൽ ഇരുമ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് മുടിയെ കരുത്തുള്ളതാക്കുന്നു. ദൈനംദിന മുടി സംരക്ഷണ ദിനചര്യയിൽ ഉലുവ ചേർക്കുന്നതിലൂടെ താരനും അകറ്റുന്നു.
ആറ്...
വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. കറ്റാർവാഴ ജെൽ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് മുടിയ്ക്ക് ഗുണം ചെയ്യും.
ലോക പുകയില രഹിത ദിനം ; 'നമുക്ക് വേണ്ടത് പുകയിലയല്ല, ഭക്ഷണമാണ് '
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam