Omicron: ഒരിക്കൽ കൊവിഡ് വന്നവർ സൂക്ഷിക്കുക, വിദ​ഗ്ധർ പറയുന്നത്

By Web TeamFirst Published Dec 3, 2021, 6:31 PM IST
Highlights

പുതിയ വേരിയന്റ് 'ഒമിക്രോൺ' ഡെൽറ്റ അല്ലെങ്കിൽ ബീറ്റ വകഭേദത്തെക്കാൾ അപകടകാരിയാണെന്ന് പഠനങ്ങൾ പറയുന്നു.  വാക്സിനുകൾ ഇപ്പോഴും ഗുരുതരമായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നു. ഗുരുതരമായ രോഗം, ആശുപത്രിവാസം, മരണം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ വാക്സിനുകൾക്ക് സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധർ പറഞ്ഞു. 

ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ കൊവി‍ഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ(omicron) കുറിച്ച് പഠനം നടത്തി വരികയാണ്. പുതിയ വേരിയന്റ് 'ഒമിക്രോൺ' ഡെൽറ്റ (delta) അല്ലെങ്കിൽ ബീറ്റ വകഭേദത്തെക്കാൾ അപകടകാരിയാണെന്ന് പഠനങ്ങൾ പറയുന്നു. ഒരിക്കൽ കൊവിഡ് വന്ന് പോയവരിൽ ഒമിക്രോൺ വകഭേദം പിടിപെടാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നു ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ സൂചിപ്പിക്കുന്നു.

 നവംബർ 27 വരെ കൊവിഡ് പോസിറ്റീവായി 2.8 ദശലക്ഷം വ്യക്തികളിൽ 35,670 പേർ വീണ്ടും അണുബാധയുണ്ടെന്ന് സംശയിക്കുന്നു. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച്, മനുഷ്യൻറെ പ്രതിരോധശേഷി മറികടക്കാനുള്ള ഒമിക്രോണിന്റെ കഴിവിനെക്കുറിച്ചും പഠനത്തിൽ പരാമർശമുണ്ട്‌.

ഒരു മെഡിക്കൽ പ്രീപ്രിന്റ് സെർവറിൽ അപ്ലോഡ് ചെയ്യപ്പെട്ട പഠന റിപ്പോർട്ട് ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല.  'ആദ്യ അണുബാധയുണ്ടായ വ്യക്തികളിൽ അടുത്തിടെ വീണ്ടും അണുബാധ ഉണ്ടായിട്ടുള്ളതായാണ് കരുതുന്നത്...' ദക്ഷിണാഫ്രിക്കൻ ഡിഎസ്ഐ-എൻആർഎഫ് സെന്റർ ഓഫ് എക്സലൻസ് ഇൻ എപ്പിഡെമിയോളജിക്കൽ മോഡലിംഗ് ആൻഡ് അനാലിസിസ് ഡയറക്ടർ ജൂലിയറ്റ് പുള്ളിയം ട്വീറ്റ് ചെയ്തു.

കേസുകളുടെ വർദ്ധനവ് പ്രവചിച്ചിരുന്നുവെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങൾക്കെതിരെ വാക്സിനുകൾ ഇപ്പോഴും ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസസിലെ വിദഗ്ധയായ ആനി വോൺ ഗോട്ട്ബെർഗ് പറഞ്ഞു.

വാക്സിനുകൾ ഇപ്പോഴും ഗുരുതരമായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നു. ഗുരുതരമായ രോഗം, ആശുപത്രിവാസം, മരണം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ വാക്സിനുകൾക്ക് സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധർ പറഞ്ഞു. 

'ഒമിക്രോൺ' വകഭേദം; രോഗത്തിന്റെ തീവ്രത കുറവായിരിക്കുമെന്ന് വിദ​ഗ്ധർ

 

click me!