ഉയർന്ന രക്തസമ്മർദ്ദത്തിന് പിന്നിലെ അഞ്ച് കാരണങ്ങൾ

Published : Mar 12, 2023, 08:58 AM ISTUpdated : Mar 12, 2023, 09:08 AM IST
ഉയർന്ന രക്തസമ്മർദ്ദത്തിന് പിന്നിലെ അഞ്ച് കാരണങ്ങൾ

Synopsis

ഹൈപ്പർടെൻഷൻ എന്നത് കുറച്ച് ലക്ഷണങ്ങളുള്ള ഒരു അസാധാരണ അവസ്ഥയാണ്. ഹൈപ്പർടെൻഷനുള്ള രോഗികൾ അവരുടെ രക്തസമ്മർദ്ദം നിരന്തരം നിരീക്ഷിക്കണം. ഇത് തെറ്റായ ഭക്ഷണക്രമം, അനാരോഗ്യകരമായ ജീവിതശൈലി, സമ്മർദ്ദം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ കാരണം ഉയരാം.   

ഹൈപ്പർടെൻഷൻ എന്ന് അറിയപ്പെടുന്ന ഉയർന്ന രക്തസമ്മർദ്ദം, പ്രത്യേകിച്ച് പ്രായമായ തലമുറയെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. പൊതുവേ, ഹൈപ്പർടെൻഷൻ എന്നത് 130/80 mm Hg അല്ലെങ്കിൽ അതിൽ കൂടുതലുള്ള രക്തസമ്മർദ്ദമാണ്. 

ഹൈപ്പർടെൻഷൻ എന്നത് കുറച്ച് ലക്ഷണങ്ങളുള്ള ഒരു അസാധാരണ അവസ്ഥയാണ്. ഹൈപ്പർടെൻഷനുള്ള രോഗികൾ അവരുടെ രക്തസമ്മർദ്ദം നിരന്തരം നിരീക്ഷിക്കണം. ഇത് തെറ്റായ ഭക്ഷണക്രമം, അനാരോഗ്യകരമായ ജീവിതശൈലി, സമ്മർദ്ദം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ കാരണം ഉയരാം. മുതിർന്നവരിൽ അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ നാല്  അപകട ഘടകങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ഒന്ന്...

ഉയർന്ന രക്തസമ്മർദ്ദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് അമിതവണ്ണം. അമിതമായ വയറിലെ കൊഴുപ്പ് പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

രണ്ട്...

വളരെയധികം സോഡിയം ശരീരത്തിൽ ദ്രാവകം നിലനിർത്താൻ ഇടയാക്കും. കൂടാതെ നിങ്ങളുടെ ശരീരത്തിലെ ധമനികൾ ചുരുങ്ങാനും ഇടയാക്കും. ഉയർന്ന സോഡിയം ഉപഭോഗം രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഒരു പ്രധാന അപകട ഘടകമാണ്. 

മൂന്ന്...

പുകവലി രക്തസമ്മർദ്ദത്തിലും (ബിപി) ഹൃദയമിടിപ്പിലും വർദ്ധനവിന് കാരണമാകുന്നു. ഇത് മാരകമായ ഹൈപ്പർടെൻഷനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. നിക്കോട്ടിൻ ഒരു അഡ്രിനെർജിക് അഗോണിസ്റ്റായി പ്രവർത്തിക്കുന്നു. 2010-ലെ ഒരു സർജൻ ജനറലിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്, ഏതെങ്കിലും രൂപത്തിൽ നിക്കോട്ടിൻ ഉപയോഗിക്കുന്നത് രക്തസമ്മർദ്ദം 5 മുതൽ 10 മില്ലിമീറ്റർ വരെ മെർക്കുറി (എംഎം എച്ച്ജി) വർദ്ധിപ്പിക്കും എന്നാണ്. 

നാല്...

ഉയർന്ന തലത്തിലുള്ള സമ്മർദ്ദം രക്തസമ്മർദ്ദം വർദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം. ആവർത്തിച്ചുള്ള രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിലൂടെയും നാഡീവ്യവസ്ഥയെ ഉത്തേജിപ്പിച്ച് വലിയ അളവിൽ ഉത്പാദിപ്പിക്കുന്നതിലൂടെയും സമ്മർദ്ദം രക്താതിമർദ്ദത്തിന് കാരണമാകും.

അഞ്ച്...

പ്രമേഹമുള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഉയർന്നരക്തസമ്മർദവും ഹൃദ്രോഗ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലമാണ്. പ്രമേഹം ചെറിയ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുന്നു, ഇത് രക്തക്കുഴലുകളുടെ മതിലുകൾ കഠിനമാക്കുകയും തെറ്റായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ മാറ്റങ്ങൾ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു.

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ കഴിക്കാം ഈ പച്ചക്കറികൾ

 

PREV
Read more Articles on
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ