81 കിലോയില്‍ നിന്ന് 58 കിലോ ആയതെങ്ങനെ; 'റോക്ക്‌സ്റ്റാര്‍' നായിക പറയുന്നു...

Published : Apr 01, 2019, 06:27 PM IST
81 കിലോയില്‍ നിന്ന് 58 കിലോ ആയതെങ്ങനെ; 'റോക്ക്‌സ്റ്റാര്‍' നായിക പറയുന്നു...

Synopsis

'റോക്ക്‌സ്റ്റാറി'ല്‍ രണ്‍ബീറിനൊപ്പം പ്രണയം പങ്കിടുന്ന, വെളുത്ത് മെലിഞ്ഞ നര്‍ഗീസ് പിന്നെ തടിച്ചുരുണ്ടു. ഒരു സെലിബ്രിറ്റി അല്‍പം തടിച്ചാല്‍ പിന്നെ നേരിടേണ്ടിവരുന്ന ചോദ്യങ്ങളെയും അന്വേഷണങ്ങളെയും കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ!

'റോക്ക്‌സ്റ്റാര്‍' എന്ന ബോളിവുഡ് ഹിറ്റ് ചിത്രത്തിലൂടെയാണ് നര്‍ഗീസ് ഫക്രി ഏറെ ശ്രദ്ധിക്കപ്പെടുന്ന നടിയായത്. ഇതിന് ശേഷം മറ്റ് പല ചിത്രങ്ങളിലും വേഷമിട്ടെങ്കിലും 'റോക്ക്‌സ്റ്റാര്‍' നല്‍കിയ ബ്രേക്ക് മറ്റൊരു ചിത്രത്തിനും നര്‍ഗീസിന് നല്‍കാനായില്ല. 

'റോക്ക്‌സ്റ്റാറി'ല്‍ രണ്‍ബീറിനൊപ്പം പ്രണയം പങ്കിടുന്ന, വെളുത്ത് മെലിഞ്ഞ നര്‍ഗീസ് പിന്നെ തടിച്ചുരുണ്ടു. ഒരു സെലിബ്രിറ്റി അല്‍പം തടിച്ചാല്‍ പിന്നെ നേരിടേണ്ടിവരുന്ന ചോദ്യങ്ങളെയും അന്വേഷണങ്ങളെയും കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ!

അതെക്കുറിച്ച് തന്നെയാണ് നര്‍ഗീസിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും. ഒരു 'പബ്ലിക് ഫിഗര്‍' ആയി ജീവിക്കുകയെന്നത് അത്ര ചെറിയ കാര്യമല്ലെന്ന ആമുഖവുമായാണ് നര്‍ഗീസിന്റെ കുറിപ്പ്. 

'എല്ലാവരും ശ്രദ്ധിക്കുന്ന പബ്ലിക് ഫിഗറായിരിക്കുന്നത് അനുഗ്രഹമായിരിക്കുമ്പോള്‍ തന്നെ അതിന് പലപ്പോഴും ചില ദോഷവശങ്ങളുമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഞാനൊരുപാട് തടിച്ചു. ഈ ഫോട്ടോയില്‍ ഇടതുഭാഗത്ത് കാണുന്ന എനിക്ക് 81 കിലോയോളം തൂക്കമുണ്ട്. വലതുഭാഗത്തെ ചിത്രത്തില്‍ എനിക്ക് 58ഉം. ഏതാണ്ട് 20 കിലോയോളം ഞാന്‍ കുറച്ചു. ജീവിതരീതികളില്‍ വരുത്തിയ മാറ്റങ്ങളാണ് എന്നെ ഇതിന് സഹായിച്ചത്. എനിക്കിത് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്കായിക്കൂട. മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും പോസിറ്റീവ് ആയ ചിന്തകള്‍ കൊണ്ട് പരിചരിക്കുക. ആരോഗ്യകരമായ ചോയ്‌സുകള്‍ മാത്രം തെരഞ്ഞെടുക്കുക. എന്റെ ഈ യാത്രയില്‍ നിങ്ങളും ചേരണമെന്ന് ഞാനാഗ്രഹിക്കുന്നു'- നര്‍ഗീസ് എഴുതി.

ജീവിതരീതികളില്‍ വരുത്തിയ മാറ്റമാണ് പഴയ രൂപത്തിലേക്ക് തിരിച്ചുപോകാന്‍ തന്നെ സഹായിച്ചിരിക്കുന്നതെന്നാണ് നര്‍ഗീസ് പറയുന്നത്. വണ്ണം കുറയ്ക്കാനുള്ള ഏറ്റവും എളുപ്പത്തിലുള്ള 'ടിപ്' സമ്മര്‍ദ്ദങ്ങള്‍ കുറച്ചുകൊണ്ടുള്ള ജീവിതമാണെന്ന് ആരോഗ്യ വിദഗ്ധരും നിരന്തരം അഭിപ്രായപ്പെടാറുണ്ട്. ഡയറ്റിനും വ്യായാമത്തിനുമൊപ്പം ശുഭകരമായ ചിന്തകള്‍ കൂടിയുണ്ടെങ്കിലേ അമിതവണ്ണം കുറയ്ക്കാന്‍ സാധിക്കൂവെന്ന് ഫിറ്റ്‌നസ് പരിശീലകരും നിര്‍ദേശിക്കാറുണ്ട്. ഇതേ പൊടിക്കൈ തന്നെയാണ് നര്‍ഗീസും ഇപ്പോള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം