റോസ് വാട്ടറിന് ഇത്രയും ​ഗുണങ്ങളോ, എന്തൊക്കെയാണെന്നോ...?

Web Desk   | others
Published : May 13, 2020, 11:14 PM ISTUpdated : May 13, 2020, 11:24 PM IST
റോസ് വാട്ടറിന് ഇത്രയും ​ഗുണങ്ങളോ, എന്തൊക്കെയാണെന്നോ...?

Synopsis

വരണ്ട ചർമ്മമുള്ളവർ കുളിക്കുന്നതിന് മുമ്പ് ​ഗ്ലിസറിനും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നത് ചർമ്മം കൂടുതൽ ലോലമാകാൻ സഹായിക്കും. ചൂടുകാലത്ത് തൊലികളില്‍ കാണപ്പെടുന്ന ചുവപ്പ് നിറമകറ്റാനും റോസ് വാട്ടര്‍ ഉപയോഗിക്കാം.

സൗന്ദര്യസംരക്ഷണത്തിന് പണ്ട് മുതൽക്കെ ഉപയോഗിച്ച് വരുന്ന ഒന്നാണ് 'റോസ് വാട്ടര്‍'. ഏതുതരം ത്വക്കിനും ഉപയോഗിക്കാവുന്ന ഒന്നാണ് റോസ് വാട്ടർ. ചര്‍മ്മസംരക്ഷണത്തിനും കണ്ണുകളുടെ സംരക്ഷണത്തിനും റോസ് വാട്ടര്‍ ഒരു പോലെ ഉപയോഗിക്കാം.

വരണ്ട ചർമ്മമുള്ളവർ കുളിക്കുന്നതിന് മുമ്പ് ​ഗ്ലിസറിനും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നത് ചർമ്മം കൂടുതൽ ലോലമാകാൻ സഹായിക്കും. ചൂടുകാലത്ത് തൊലികളില്‍ കാണപ്പെടുന്ന ചുവപ്പ് നിറമകറ്റാനും റോസ് വാട്ടര്‍ ഉപയോഗിക്കാം. ചർമ്മ സംരക്ഷണത്തിന് റോസ് വാട്ടർ എങ്ങനെയാണ് ഉപയോ​ഗിക്കേണ്ടതെന്ന് നോക്കാം...

1.മുഖത്തെ കറുത്തപാടുകൾ മാറ്റാം...

മുഖത്തെ കറുത്ത പാടുകള്‍, മുഖക്കുരു എന്നിവ അകറ്റാന്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ റോസ് വാട്ടറില്‍ മുക്കിയ പഞ്ഞി ഉപയോ​ഗിച്ച് മുഖം തുടച്ചെടുക്കുക. 

2. മുഖക്കുരുവിനെ അകറ്റുന്നു...

റോസ് വാട്ടറിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ മുഖക്കുരുവിനെതിരായി പോരാടും. റോസ് വാട്ടറിൽ അൽപം നാരങ്ങാനീര് ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഇരുപത് മിനിറ്റിന്  ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോ​ഗിക്കാവുന്നതാണ്. 

 3. കണ്ണുകളെ സംരക്ഷിക്കുന്നു...

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും റോസ് വാട്ടര്‍ ഏറെ മികച്ചതാണ്. അതിനായി, റോസ് വാട്ടര്‍ ഒന്ന് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുക്കുക. ഒരു കഷ്ണം പഞ്ഞി തണുപ്പിച്ച റോസ് വാട്ടറിൽ മുക്കിയെടുക്കുക. ശേഷം ഈ പഞ്ഞി കണ്ണിന് മുകളില്‍ അല്‍പനേരം വയ്ക്കുക. ഇത് കണ്ണിന് കുളിര്‍മ്മ നല്‍കുന്നു. 

4. ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താം...

രാത്രിയില്‍ കിടക്കുന്നതിനു മുമ്പ് ശരീരത്തില്‍ റോസ് വാട്ടര്‍ പുരട്ടിയാല്‍ ശരീരത്തിലെ അഴുക്ക് കളയുന്നതിനൊപ്പം ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

റോസ് വാട്ടർ ഉപയോ​ഗിച്ച് മുഖം കഴുകൂ, ​ഗുണങ്ങൾ പലതാണ്...
 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ