
കൊവിഡ് മഹാമാരിയെ തുരത്താനുള്ള പ്രതിരോധ വാക്സിനുകളുടെ പരീക്ഷണങ്ങൾ ലോകരാജ്യങ്ങളിൽ മുന്നേറുന്നതിനിടെ രണ്ടാമത്തെ വാക്‌സിനും റഷ്യ അനുമതി നല്‍കി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനാണ് രണ്ടാമത്തെ വാക്‌സിനും അംഗീകാരം നൽകിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
'എപിവാക്‌കൊറോണ' (EpiVacCorona) എന്ന പേരിലാണ് റഷ്യ രണ്ടാമത്തെ വാക്‌സിൻ തയ്യാറാക്കിയിരിക്കുന്നത്. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വാക്‌സിന്‍ വികസിപ്പിച്ചത്. എപിവാക്‌കൊറോണ വാക്‌സിന്‍ നവംബര്‍- ഡിസംബര്‍ മാസങ്ങളിലായി പരീക്ഷണം ആരംഭിക്കുമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
സൈബീരിയയില്‍ നിന്നുള്ള 5000 പേരുള്‍പ്പെടെ 30,000 ആളുകളിലാവും വാക്‌സിന്‍ പരീക്ഷിക്കുക. ഒന്നും രണ്ടും വാക്സിൻ ഉൽപാദനം വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും പുടിൻ വ്യക്തമാക്കി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വികസിപ്പിച്ച ആദ്യ കൊറോണ വാക്‌സിൻ സ്പുട്‌നിക് v യ്ക്ക് കഴിഞ്ഞ ആഗസ്റ്റിലാണ് റഷ്യ അംഗീകാരം നൽകിയത്. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ വാക്‌സിനും കൂടി റഷ്യ അംഗീകാരം നൽകിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam