
അണുബാധയുള്ള ശ്വസന സ്രവങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ "സൂപ്പർ അബ്സോർബന്റ്' കണ്ടെത്തി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. ‘ചിത്ര അക്രിലോസോർബ് സെക്രീഷൻ സോളിഡിഫിക്കേഷൻ സിസ്റ്റം' എന്നാണ് പേര്. ശരീരസ്രവം ആഗിരണം ചെയ്ത് അണുക്കളെ നശിപ്പിക്കുന്ന പദാർത്ഥമാണ് അക്രിലോസോർബ്.
അക്രിലോസോർബ് നിറച്ച സംഭരണികൾ സ്രവങ്ങളെ ജെൽ രൂപത്തിലാക്കി അണുക്കളെ നശിപ്പിക്കും. രോഗികളിൽ നിന്ന് ശേഖരിക്കുന്ന സ്രവം സംസ്‌കരിക്കുന്നതിനുള്ള വലിയ ബുദ്ധിമുട്ടാണ് ഇതോടെ ഇല്ലാതായതെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിഎസ്ടി) സെക്രട്ടറി പ്രൊഫ. അശുതോഷ് ശർമ പറഞ്ഞു.
അക്രിലോസോർബ് ജെല്ലുകൾക്ക് സ്രവങ്ങളെ 20 മടങ്ങ് അധികമായി വലിച്ചെടുക്കാനും അണുവിമുക്തമാക്കാനും സാധിക്കും. വലിച്ചെടുക്കുന്ന വസ്തുവിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ സ്രവങ്ങളെ കട്ടിയാക്കുകയും തൽസ്ഥാനത്ത് ഉറപ്പിക്കുകയും ചെയ്യും. സ്രവങ്ങൾ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് തടയുന്നു.
രോഗികളിൽ നിന്ന് രോഗബാധയുള്ള സ്രവങ്ങൾ നീക്കം ചെയ്യുന്നത് ഓരോ ആശുപത്രിക്കും വലിയ വെല്ലുവിളിയാണ്. കൊവിഡ് 19 പോലെയുള്ള സാംക്രമിക രോഗം ബാധിച്ചവരില്‍ നിന്നുള്ള സ്രവങ്ങളാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഇത്തരത്തിലുള്ള സ്രവങ്ങള്‍ ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുക എന്നത് നഴ്‌സിംഗ് ക്ലീനിംഗ് ജീവനക്കാര്‍ക്ക് ശ്രമകരവും അപകടകരവുമായ ജോലിയാണ് - പ്രൊഫ. അശുതോഷ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam