Health Tips : ഈ പഴങ്ങൾ കഴിച്ചോളൂ, വയറിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ കുറയ്ക്കാം

Published : Oct 12, 2024, 09:39 AM ISTUpdated : Oct 12, 2024, 09:41 AM IST
Health Tips :  ഈ പഴങ്ങൾ കഴിച്ചോളൂ, വയറിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ കുറയ്ക്കാം

Synopsis

പൈനാപ്പിളിൽ ബ്രോമെലൈൻ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും വയറുവേദന കുറയ്ക്കാനും സഹായിക്കും. കൂടാതെ, ഇതിലെ ഉയർന്ന നാരുകളും വെള്ളവും ശരീരഭാരം കുറയ്ക്കാനും സഹായ‍കമാണ്.

വയറിലെ കൊഴുപ്പ് വിവിധ ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. കൃത്യമായ ഡയറ്റും വ്യായാമവും ഒരു പോലെ വയറിലെ ഫാറ്റ് കുറയ്ക്കുന്നതിന് പ്രധാനമാണ്. കൊഴുപ്പും കാർബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നത് വയറിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് പഴങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ആറ് പഴങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ബെറിപ്പഴങ്ങൾ

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ സരസഫലങ്ങളിൽ കലോറി കുറവും ഉയർന്ന ആൻ്റിഓക്‌സിഡൻ്റുകളുമാണുള്ളത്. ‌നാരുകളുടെയും ആൻ്റിഓക്‌സിഡൻ്റുകളുടെയും ഉറവിടമാണ് ബെറിപ്പഴങ്ങൾ. ഇത് വീക്കം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ബെറി എന്നിവയാണ് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില സരസഫലങ്ങൾ.

സന്ധിവാതം അഥവാ ആർത്രൈറ്റിസ് ; സ്ത്രീകൾ അറി‍ഞ്ഞിരിക്കേണ്ടത്...

മുന്തിരി

മുന്തിരി ഇൻസുലിൻ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ചുവപ്പും കറുപ്പുമുള്ള മുന്തിരിയിൽ എലാജിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന റെസ്‌വെരാട്രോൾ, ആന്തോസയാനിനുകൾ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ മുന്തിരിയിലുണ്ട്.

പെെനാപ്പിൾ

പൈനാപ്പിളിൽ ബ്രോമെലൈൻ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും വയറുവേദന കുറയ്ക്കാനും സഹായിക്കും. കൂടാതെ, ഇതിലെ ഉയർന്ന നാരുകളും വെള്ളവും ശരീരഭാരം കുറയ്ക്കാനും സഹായ‍കമാണ്.

തണ്ണിമത്തൻ

തണ്ണിമത്തനിൽ കലോറി കുറവാണ്. ഉയർന്ന ജലാംശം അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക‌ ചെയ്യും.

അവാക്കാഡോ

അവോക്കാഡോകളിൽ ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

കിവിപ്പഴം

കിവിയിൽ വിറ്റാമിൻ സിയും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

ആപ്പിൾ

ആപ്പിളിൽ ഫൈബറും വെള്ളവും ധാരാളമായി അടങ്ങിയിട്ടുണ്ട്.  ഇത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. 

Read more കാഴ്ച്ച ശക്തി കൂട്ടാൻ കഴിക്കാം ഈ സൂപ്പർ ഫുഡുകൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!