നിങ്ങള്‍ 'മെന്‍റലി സ്ട്രോംഗ്' ആണോ? സ്വയം പരിശോധിക്കാനിതാ ചില മാര്‍ഗങ്ങള്‍

Published : Oct 20, 2022, 11:32 PM IST
നിങ്ങള്‍ 'മെന്‍റലി സ്ട്രോംഗ്' ആണോ? സ്വയം പരിശോധിക്കാനിതാ ചില മാര്‍ഗങ്ങള്‍

Synopsis

പലപ്പോഴും മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള ചുറ്റുപാടുകള്‍ വ്യക്തികള്‍ക്ക് ഉണ്ടാകുന്നില്ലെന്നതാണ് സത്യം. ഇത്തരം പ്രശ്നങ്ങള്‍ ഒരു പരിധി വരെ വ്യക്തികള്‍ക്ക് സ്വയം മനസിലാക്കാനും പരിഹരിക്കാനുമെല്ലാം സാധ്യമാണ്. അത്തരത്തില്‍ സ്വയം പരിശോധിക്കാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. നിങ്ങള്‍ മാനസികമായി ശക്തരാണെന്ന് എങ്ങനെ തിരിച്ചറിയാം? 

ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവുമെന്ന അവബോധത്തിലേക്ക് കുറെയെല്ലാം ആളുകള്‍ എത്തിച്ചേരുന്നൊരു സാഹചര്യമാണ് ഇപ്പോഴുള്ളത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഈ വിഷയത്തിന് കൂടുതല്‍ പ്രാധാന്യം എല്ലായിടത്തും ലഭിക്കുന്നുമുണ്ട്. എങ്കില്‍ പോലും ഇന്നും അര്‍ഹിക്കുന്ന പ്രാധാന്യം മാനസികാരോഗ്യത്തിന് ലഭിക്കുന്നില്ലെന്നത് എടുത്തുപറയേണ്ടതാണ്. 

പലപ്പോഴും മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള ചുറ്റുപാടുകള്‍ വ്യക്തികള്‍ക്ക് ഉണ്ടാകുന്നില്ലെന്നതാണ് സത്യം. ഇത്തരം പ്രശ്നങ്ങള്‍ ഒരു പരിധി വരെ വ്യക്തികള്‍ക്ക് സ്വയം മനസിലാക്കാനും പരിഹരിക്കാനുമെല്ലാം സാധ്യമാണ്. അത്തരത്തില്‍ സ്വയം പരിശോധിക്കാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. നിങ്ങള്‍ മാനസികമായി ശക്തരാണെന്ന് എങ്ങനെ തിരിച്ചറിയാം? 

ഒന്ന്...

നിങ്ങള്‍ മാനസികമായി ശക്തി നേടിയവരാണെങ്കില്‍ നിങ്ങള്‍ക്ക് മറ്റുള്ളവരോട് കരുതലോടെയും കരുണയോടെയും പെരുമാറാൻ സാധിക്കും. മറ്റൊന്നും പ്രതക്ഷിക്കാതെ തന്നെ മറ്റുള്ളവര്‍ക്കായി പ്രവര്‍ത്തിക്കാൻ നിങ്ങള്‍ക്ക് സാധിക്കും. 

രണ്ട്...

മറ്റൊരാളിന്‍റെ അഭിപ്രായപ്രകാരം സ്വന്തം തീരുമാനം പുനപരിശോധിക്കാനും അത് മാറ്റാനും നിങ്ങള്‍ തയ്യാറാകാറുണ്ടോ? അതോ ആര്- എന്തുതന്നെ പറഞ്ഞാലും നിങ്ങള്‍ നിങ്ങളുടെ തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുമോ? മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കുകയും അതുവഴി സ്വന്തം തീരുമാനങ്ങള്‍ മാറ്റാൻ തയ്യാറാവുകയും ചെയ്യുന്നതാണ് 'മെന്‍റലി സ്ട്രോംഗ്' ആണെന്നതിന്‍റെ ഒരു തെളിവ്. 

മൂന്ന്...

നിങ്ങള്‍ സ്വന്തം തെറ്റുകള്‍ അംഗീകരിക്കാൻ മനസ് കാണിക്കുന്നവരാണെങ്കില്‍ ഇതും നിങ്ങളുടെ മനസിന്‍റെ ശക്തി തന്നെയാണ് വെളിവാക്കുന്നത്. പലരും ഇക്കാര്യത്തില്‍ ഏറെ പിറകിലാണെന്നത് ശ്രദ്ധിക്കണം. അതുപോലെ തന്നെ എപ്പോഴും സ്വയം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതും ശക്തമായ മനസിന്‍റെ സ്വാധീനമായി മനസിലാക്കുക. 

നാല്...

ക്ഷയമോടുകൂടി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും മറ്റുള്ളവരോട് പെരുമാറാനും സാധിക്കുന്നുവെങ്കില്‍ അതും മനസിന്‍റെ ശക്തി തന്നെയാണ് കാണിക്കുന്നത്. ക്ഷമ, ബുദ്ധിയുടെ കൂടി സൂചനയായാണ് കണക്കാക്കപ്പെടുന്നത്. 

അഞ്ച്...

ഈഗോ- അഥവാ ഞാനെന്ന ഭാവം മാറ്റിവച്ച് വിനയപൂര്‍വം മറ്റുള്ളവരോട് സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കാൻ തയ്യാറാകുന്നതും മനസിന്‍റെ ശക്തിയെ സൂചിപ്പിക്കുന്നു. സാധാരണഗതിയില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത് ദൗര്‍ബല്യമായാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ലെന്ന് മനസിലാക്കുക. അതേസമയം എല്ലാ കാര്യങ്ങള്‍ക്കും മറ്റുള്ളവരെ ആശ്രയിക്കുന്ന സ്വഭാവം ഇതില്‍ പരിഗണിക്കാൻ സാധിക്കില്ല. 

ആറ്...

ജീവിതത്തില്‍ പലപ്പോഴും നമുക്ക് പ്രതീക്ഷിക്കുന്ന വിജയങ്ങള‍്‍ നേടാൻ സാധിക്കണമെന്നില്ല. പരാജയങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് നമ്മുടെ യാത്ര. ഈ പരാജയങ്ങളെ കൈകാര്യം ചെയ്യാൻ കഴിയുന്നു എങ്കില്‍ നിങ്ങള്‍ മാനസികമായി ശക്തി നേടിയവരാണെന്ന് സാരം. ഇതിന് പുറമെ, നമ്മളെ പിറകോട്ട് വലിക്കുന്ന- വേദനിപ്പിക്കുന്ന കാര്യങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും മുന്നോട്ടുപോകാൻ സാധിക്കുക കൂടി ചെയ്താല്‍ മനസിന്‍റെ ബലം കൂടുതല്‍ ഉറപ്പിക്കാം. 

ഏഴ്...

സ്വന്തം വൈകാരികാവസ്ഥകള്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുപിടിക്കുന്നവരെ പൊതുവെ 'ബോള്‍ഡ്' ആയി കണക്കാക്കാറുണ്ട്. എന്നാല്‍ യാതൊരു മടിയോ തടസമോ ഇല്ലാതെ വൈകാരികാവസ്ഥകളെ തുറന്നുകാട്ടാൻ സാധിക്കുന്നുവെങ്കില്‍ അതും മനശക്തിയുടെ സൂചനയാണ്. 

Also Read:- 'മനസ് നന്നാക്കാം'; വെറും ഭക്ഷണത്തിലൂടെ...

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം