'അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി'; സ്‌നേഹത്തിനും കരുതലിനും നന്ദിയറിയിച്ച് നടി ശ്രുതി

Web Desk   | others
Published : Dec 30, 2020, 06:48 PM IST
'അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി'; സ്‌നേഹത്തിനും കരുതലിനും നന്ദിയറിയിച്ച് നടി ശ്രുതി

Synopsis

'ഫന', 'തര രംപം', 'രാജ്‌നീതി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ശ്രുതി, പക്ഷേ ജനപ്രീതി നേടിയത് ടെലിവിഷന്‍ പരിപാടികളിലൂടെയാണ്. നാല്‍പത്തിമൂന്നുകാരിയായ ശ്രുതി സമൂഹമാധ്യമങ്ങളിലും സജീവമായ ഇടപെടല്‍ നടത്താറുണ്ട്

ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്ന നടിയാണ് ശ്രുതി സേത്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ യോഗ ചിത്രങ്ങളും വീഡിയോകളുമെല്ലാം ശ്രുതി നിരന്തരം പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം തികച്ചും അപ്രതീക്ഷിതമായി ആരാധകരോട് താന്‍ ഒരടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായ കാര്യം ശ്രുതി അറിയിച്ചു. 

2020 അവസാനിക്കുന്നത്, ഒരു അടിയന്തര ശസ്ത്രക്രിയയിലാണ്. അതിനാല്‍ ന്യൂ-ഇയര്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പദ്ധതിയിട്ടിരുന്ന യാത്രകളെല്ലാം മുടങ്ങി. സാരമായൊരു ആരോഗ്യ പ്രതിസന്ധിയിലാണ് ഞാനിപ്പോള്‍- എന്ന് തുടങ്ങി, ആരോഗ്യത്തെ എത്രമാത്രം കണക്കിലെടുക്കണമെന്നും അതിന്റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം ശ്രുതി ഇന്‍സ്റ്റ പോസ്റ്റില്‍ വിശദമായി എഴുതിയിരുന്നു. 

 

 

എന്നാല്‍ എന്താണ് അസുഖമെന്ന് ശ്രുതി സൂചിപ്പിച്ചിരുന്നില്ല. ഇപ്പോഴിതാ സര്‍ജറിക്ക് ശേഷം തിരികെ വീട്ടിലെത്തിയിരിക്കുന്നുവെന്നാണ് ശ്രുതി അറിയിക്കുന്നത്. സ്‌നേഹവും കരുതലും കാണിച്ചവര്‍ക്കെല്ലാം താരം നന്ദി അറിയിക്കുന്നു. മുറിവുണങ്ങാന്‍ താന്‍ കരുതുന്നതിനെക്കാള്‍ സമയമെടുക്കുമെന്നും എന്തായാലും വൈകാതെ തന്നെ പഴയ നിലയിലേക്ക് മടങ്ങിയെത്താന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രുതി കുറിക്കുന്നു. 

 

 

'ഫന', 'തര രംപം', 'രാജ്‌നീതി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ശ്രുതി, പക്ഷേ ജനപ്രീതി നേടിയത് ടെലിവിഷന്‍ പരിപാടികളിലൂടെയാണ്. നാല്‍പത്തിമൂന്നുകാരിയായ ശ്രുതി സമൂഹമാധ്യമങ്ങളിലും സജീവമായ ഇടപെടല്‍ നടത്താറുണ്ട്. 

Also Read:- ശരീരവടിവ്‌ ശസ്‌ത്രക്രിയയില്‍ പിഴവ്; മോഡലിന് ദാരുണാന്ത്യം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ