അറിയാം, ജിഎം ഡയറ്റിന്റെ 5 ദോഷവശങ്ങൾ

By Web TeamFirst Published Jan 11, 2020, 5:11 PM IST
Highlights

ജോൺ ഹോപ്കിൻസ് റിസർച്ച് സെന്ററിന്റെ യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ, FOA എന്നിവയുടെയും സഹായത്തോടെ വികസിപ്പിച്ചതാണ് ഈ ജിഎം ഡയറ്റ്. 

ജിഎം ഡയറ്റ് അഥവാ ജനറൽ മോട്ടോർസ് ഡയറ്റ് പ്ലാനിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. മറ്റേത് ഡയറ്റിനേക്കാളും വളരെ പെട്ടെന്ന് ശരീരഭാരം കുറയുകയും വയറിലെ കൊഴുപ്പിനെ നീക്കുകയും ചെയ്യുന്ന ഒന്നാണ് ജിഎം ഡയറ്റ്. ജനറൽ മോട്ടോർസിലെ ജോലിക്കാരെ ആരോഗ്യവാന്മാരാക്കാനും അതുവഴി ഉൽപ്പാദനം മെച്ചപ്പെടുത്താനും 1985 ൽ ആരംഭിച്ച ഭക്ഷണരീതിയാണ് ജിഎം ഡയറ്റ്. വെറും ഏഴു ദിവസം കൊണ്ട് ശരീരഭാരം കുറയ്ക്കാൻ ഈ ഡയറ്റിനു കഴിയുമത്രേ.

ജോൺ ഹോപ്കിൻസ് റിസർച്ച് സെന്ററിന്റെ യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ, FOA എന്നിവയുടെയും സഹായത്തോടെ വികസിപ്പിച്ചതാണ് ഈ ജിഎം ഡയറ്റ്. ദിവസം 8 മുതൽ 12 ഗ്ലാസ്സ് വരെ വെള്ളം കുടിക്കണം. അന്നജം, കാലറി വളരെ കുറഞ്ഞ പച്ചക്കറികൾ, പഴങ്ങൾ, ഇറച്ചി, പാൽ കൂടാതെ ധാരാളം വെള്ളം ഇവയുടെ മിശ്രണമാണ് ജിഎം ഡയറ്റ് എന്ന് പറയുന്നത്. 

ഒന്ന്...

ജിഎം ഡയറ്റിൽ നാം സ്ഥിരമായി കഴിക്കുന്ന പല ഭക്ഷണങ്ങളും കർശനമായി ഒഴിവാക്കേണ്ടതുണ്ട്. ജിഎം ഡയറ്റ് അധികകാലം തുടരരുത്. ഈ ഡയറ്റ് ചെയ്യുമ്പോൾ നേരിയ തോതിൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാം.

രണ്ട്...

ജിഎം ഡയറ്റ് ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് ഒട്ടും അനുയോജ്യമല്ല. ഇവർ ഈ ഡയറ്റ് ചെയ്യരുത്.

മൂന്ന്...

തുടർച്ചയായി ഈ ഡയറ്റ് പിന്തുടരാൻ പാടില്ല. കാരണം ഇത് രോഗ പ്രതിരോധശക്തിയെയും ഉപാപചയപ്രവർത്തനങ്ങളെയും സാവധാനത്തിലാക്കും. 

നാല്...

ഏതെങ്കിലും രോഗബാധിതർ എന്തെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞവർ എന്നിവർ ഈ ഡയറ്റ് ചെയ്യരുത്.‌

അഞ്ച്...

 ആവശ്യത്തിനു വെള്ളം കുടിക്കു ക, വ്യായാമം, വിശ്രമം, ഉറക്കം തു ടങ്ങിയ കാര്യങ്ങൾ ഈ ഡയറ്റിനോ ടൊപ്പം ചെയ്യാതിരുന്നാൽ പല ശാരീരിക അസ്വസ്ഥതകളാൽ ഈ ഡയറ്റ് അവസാനിപ്പിക്കേണ്ടതായി വരും.
 

click me!