ഹെെ പ്രോട്ടീൻ ഡയറ്റ്; ചില ദോഷവശങ്ങളെ കുറിച്ചറിയാം

Web Desk   | Asianet News
Published : Aug 30, 2020, 05:26 PM ISTUpdated : Aug 30, 2020, 05:39 PM IST
ഹെെ പ്രോട്ടീൻ ഡയറ്റ്;  ചില ദോഷവശങ്ങളെ കുറിച്ചറിയാം

Synopsis

 പ്രോട്ടീന്‍ ഡയറ്റ് വൃക്കയുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നു. കിഡ്‌നി സ്‌റ്റോണിനും ചില സന്ദര്‍ഭങ്ങളില്‍ കാരണമാകാം.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റ് പ്ലാനുകളിലൊന്നാണ് ഹെെ പ്രോട്ടീൻ ഡയറ്റ്. ഭാരം കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പ്രധാനമായി കണക്കാക്കപ്പെടുന്നു. മുട്ട, പയർവർഗ്ഗങ്ങൾ, സോയാബീൻ, പാലുൽപ്പന്നങ്ങൾ, പരിപ്പ് എന്നിവ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.  പേശികളിലെ കേടുപാടുകള്‍ തീര്‍ക്കുന്നതിലും ശരീരത്തില്‍ പ്രതിരോധശേഷിയുണ്ടാക്കുന്നതിലും പ്രോട്ടീന് പങ്കുണ്ട്. 

എന്നാൽ ഹെെ പ്രോട്ടീൻ ഡയറ്റ് സുരക്ഷിതമല്ലെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിങ്ങളൊരു ഡയറ്റീഷ്യനെ കണ്ടതിന് ശേഷമായിരിക്കണം  ഹൈ-പ്രോട്ടീന്‍ ഡയറ്റ് പിന്തുടരണമോ വേണ്ടയോ എന്നതിനെ കുറിച്ച് ആലോചിക്കേണ്ടത്.  കാരണം ഭക്ഷണക്രമവും വ്യായാമവും ഒരുമിച്ചുള്ള രീതിയാണ് മിക്കപ്പോഴും വണ്ണം കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കാറുള്ളത്. മാത്രമല്ല ഒരാളുടെ ശരീരപ്രകൃതി, പ്രായം എന്നിവയ്ക്കനുസരിച്ച്‌ ഡയറ്റിങ് രീതിയിലും മാറ്റമുണ്ടാകാം. ഹെെ പ്രോട്ടീൻ ഡയറ്റിന്റെ ചില ദോഷവശങ്ങളെ കുറിച്ചറിയാം...

ഒന്ന്...

പ്രോട്ടീന്‍ ഡയറ്റ് ദീര്‍ഘകാലം ശീലമാക്കുമ്പോള്‍ മറ്റു പോഷകഘടകങ്ങള്‍ ശരീരത്തില്‍ കുറയാനുള്ള സാധ്യത കൂടുതലാണ്. ക്രമേണ ശരീരത്തിന് പോഷകഘടകങ്ങള്‍ സ്വീകരിക്കാനുള്ള കഴിവും നഷ്ടപ്പെടുന്നു.

രണ്ട്...

പോഷകക്കുറവ്, ഭക്ഷണത്തിലെ നാരുകളുടെ അഭാവം എന്നിവ ഉദര സംബന്ധമായ രോഗങ്ങള്‍ക്കും ശ്വസനപ്രശ്‌നങ്ങള്‍ക്കും തലവേദനയ്ക്കും കാരണമായേക്കാം.

മൂന്ന്...

 പ്രോട്ടീന്‍ ഡയറ്റ് വൃക്കയുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നു. കിഡ്‌നി സ്‌റ്റോണിനും ചില സന്ദര്‍ഭങ്ങളില്‍ കാരണമാകാം.

നാല്...

 പാല്‍, മത്സ്യമാംസാദികള്‍, തുടങ്ങി പ്രോട്ടീന്‍ ഡയറ്റിനായി ഉപയോഗിക്കുന്ന ഭക്ഷണസാധനങ്ങള്‍ കൊഴുപ്പിന്റെ കലവറയാണ്. ഹൈ കൊളസ്‌ട്രോളിന് ഇത് ഇടയാക്കും. മാത്രമല്ല, മലബന്ധം, വായ്‌നാറ്റം, തലവേദന എന്നിവയ്ക്കും കാരണമാകും.

വണ്ണം കുറയ്ക്കാന്‍ സവാള ഇങ്ങനെ കഴിക്കാം...

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ