
സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗർഭാശയ മുഖം അഥവാ സെർവിക്സ്. ക്യാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങളിൽ നിന്ന് ഗർഭാശയത്തെ സംരക്ഷിക്കാൻ കൃത്യമായ പരിശോധനകൾക്കൊപ്പം തന്നെ നമ്മുടെ ചില ശീലങ്ങളും മാറ്റേണ്ടതുണ്ട്. ഇതിനായി ഗൈനക്കോളജിസ്റ്റുകൾ നിർദ്ദേശിക്കുന്ന 6 പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) പോലുള്ള അണുബാധകളെ ചെറുക്കുന്നതിൽ ശക്തമായ പ്രതിരോധശേഷിക്ക് വലിയ പങ്കുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളേറ്റ് എന്നിവയടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് ഗർഭാശയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എച്ച്.പി.വി (HPV) പോലുള്ള അണുബാധകൾ തടയാൻ കോണ്ടം പോലെയുള്ള സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കുക. കൂടാതെ ശരിയായ പ്രായത്തിൽ എടുക്കുന്ന എച്ച്.പി.വി വാക്സിൻ ഗർഭാശയ ക്യാൻസറിന് കാരണമാകുന്ന ഉയർന്ന അപകടസാധ്യതയുള്ള വൈറസ് വകഭേദങ്ങളിൽ നിന്ന് സംരക്ഷണം നൽകും.
3. പുകവലിയും പുകയില ഉപയോഗവും പൂർണ്ണമായി ഒഴിവാക്കുക
പുകവലി ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയും ഗർഭാശയ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു. ഇത് അണുബാധകളെ സ്വയം പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ശേഷി ഇല്ലാതാക്കും. പുകവലി പൂർണ്ണമായും ഒഴിവാക്കുന്നത് ഗർഭാശയ രോഗങ്ങൾ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും.
4. മാനസിക സമ്മർദ്ദം നിയന്ത്രിക്കുക
വിട്ടുമാറാത്ത മാനസിക സമ്മർദ്ദം ശരീരത്തിന്റെ സ്വാഭാവിക ഹോർമോൺ സന്തുലിതാവസ്ഥയെ തെറ്റിക്കുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. യോഗ, ധ്യാനം, നല്ല ഉറക്കം, വ്യായാമം എന്നിവയിലൂടെ മാനസികാരോഗ്യം നിലനിർത്തുന്നത് പ്രത്യുത്പാദന അവയവങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ്.
5. ശരീരഭാരം നിയന്ത്രിക്കു
ദിവസവും നടക്കുക, സൈക്ലിംഗ്, നീന്തൽ തുടങ്ങിയ ലഘുവായ വ്യായാമങ്ങളിൽ ഏർപ്പെടുന്നത് ശരീരത്തിലെ രക്തയോട്ടം കൂട്ടാനും ഹോർമോണുകൾ ക്രമീകരിക്കാനും സഹായിക്കും. ഇത് ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.
6. കൃത്യമായ ഇടവേളകളിൽ സ്ക്രീനിംഗ് നടത്തുക
ലക്ഷണങ്ങൾ പുറത്തുകാണിക്കുന്നതിന് മുൻപ് തന്നെ ഗർഭാശയ കോശങ്ങളിലെ മാറ്റങ്ങൾ കണ്ടെത്താൻ ആവശ്യമായ പരിശോധനകൾ നടത്തണം. രോഗങ്ങൾ തുടക്കത്തിലേ കണ്ടെത്താനും കൃത്യസമയത്ത് ചികിത്സ നേടാനും ഇതിലൂടെ സാധിക്കും.
7. അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ
ക്രമരഹിതമായോ അല്ലാതെയോ ഉണ്ടാകുന്ന അസാധാരണമായ രക്തസ്രാവം, അമിതമായ വെള്ളപോക്ക്, അടിവയറ്റിലെ കഠിനമായ വേദന, ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന എന്നിവ ഒരിക്കലും അവഗണിക്കരുത്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തേണ്ടതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam