വയറിലെ മുഴ, മൂത്രത്തില്‍ രക്തം കാണുക; ഈ ലക്ഷണങ്ങള്‍ ആദ്യ സൂചനയാകാം...

Published : May 23, 2023, 06:04 PM IST
വയറിലെ മുഴ, മൂത്രത്തില്‍ രക്തം കാണുക; ഈ  ലക്ഷണങ്ങള്‍ ആദ്യ സൂചനയാകാം...

Synopsis

കിഡ്നി ക്യാൻസർ സാധാരണയായി വൃക്കയ്ക്കുള്ളിലെ ട്യൂമർ ആയി തുടങ്ങുന്നു. ഈ മുഴകൾ വലുതാകുമ്പോൾ, രക്തം ഫിൽട്ടര്‍ ചെയ്യാനുള്ള വൃക്കകളുടെ കഴിവിനെ അവ ബാധിക്കുന്നു. 

പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നത് മുതല്‍ ക്യാന്‍സര്‍ പോലും വ്യക്കകളെ ബാധിക്കാം. പുകവലി, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പാരമ്പര്യമായി വൃക്കയിലെ ക്യാന്‍സര്‍ കണ്ടുവരുന്ന കുടുംബങ്ങളിലുള്ളവര്‍, വൃക്കരോഗത്തിന് കാലങ്ങളായി ചികിത്സ തേടുന്നവര്‍ എന്നിവയാണ് കിഡ്നി ക്യാന്‍സര്‍ സാധ്യത കൂട്ടുന്നത്. 

കിഡ്നി ക്യാൻസർ സാധാരണയായി വൃക്കയ്ക്കുള്ളിലെ ട്യൂമർ ആയി തുടങ്ങുന്നു. ഈ മുഴകൾ വലുതാകുമ്പോൾ, രക്തം ഫിൽട്ടര്‍ ചെയ്യാനുള്ള വൃക്കകളുടെ കഴിവിനെ അവ ബാധിക്കുന്നു. പൊതുവായ ആരോഗ്യ പരിശോധനയും അള്‍ട്രാസൗണ്ട് സ്‌ക്രീനിങ്ങും വഴി ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോഴെ കിഡ്നി ക്യാന്‍സര്‍ തിരിച്ചറിയാം. സാധാരണയായി രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാവില്ല എന്നതാണ് ഈ ക്യാന്‍സറിനെ നേരത്തെ കണ്ടെത്തുന്നതില്‍ നിന്ന് തടയുന്നത്.

അറിയാം കിഡ്നി ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍...

കിഡ്നി കാൻസറിന്റെ വളരെ സാധാരണമായ ലക്ഷണമാണ് വയറിലെ മുഴ. ഇത് വയറിന്റെ മുന്നിലോ പുറകിലോ കാണപ്പെടാം. മൂത്രത്തില്‍ രക്തം കാണുന്നതും ചിലപ്പോള്‍  കിഡ്‌നി ക്യാന്‍സറിന്‍റെ ലക്ഷണമാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുപോലെ തന്നെ, മൂത്രം പിങ്ക്, ചുവപ്പ് അല്ലെങ്കില്‍ കോളയുടെ നിറത്തില്‍ കാണപ്പെടുക, വൃക്കയില്‍ മുഴ, നട്ടെല്ലിന് ഇരുവശത്തായി അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദന, വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, ക്ഷീണം, പനി എന്നിവയൊക്കെ വൃക്കയിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജിമ്മിൽ പോകാൻ സമയമില്ലേ? സാരമില്ല, വെറും 10 മിനിറ്റ് മതി! ഇതാ 'ഷോർട്ട് വർക്കൗട്ടി'ന്റെ അത്ഭുതങ്ങൾ
ആർത്തവത്തിന് മുൻപ് അമിതമായ വിശപ്പ് തോന്നാറുണ്ടോ? കാരണവും പരിഹാരവും ഇതാ!