വിറ്റാമിൻ എയുടെ കുറവ് ; പ്രധാനപ്പെട്ട 7 ലക്ഷണങ്ങൾ

Published : Dec 19, 2022, 12:57 PM IST
വിറ്റാമിൻ എയുടെ കുറവ് ; പ്രധാനപ്പെട്ട 7 ലക്ഷണങ്ങൾ

Synopsis

ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ എ. ഇത് കൊഴുപ്പ് ലയിക്കുന്ന സ്വഭാവമാണ്. നിങ്ങൾക്ക് വേണ്ടത്ര വിറ്റാമിൻ എ ലഭിക്കാതെ വരുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

നമ്മുടെ ശരീരത്തിന് ധാരാളം ധാതുക്കളും വിറ്റാമിനുകളും ആവശ്യമാണ്. മനുഷ്യ ശരീരത്തിന് പ്രധാനപ്പെട്ട ചില പ്രധാന വിറ്റാമിനുകളിൽ ചിലത് വിറ്റാമിനുകൾ എ, ബി, സി, ഡി എന്നിവയാണ്. ഈ വിറ്റാമിനുകളെല്ലാം നമ്മുടെ ശരീരത്തിനുള്ളിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ ചെയ്യുന്നു. ഇവയുടെ കുറവുകൾ ഗുരുതരമായ നിരവധി രോഗങ്ങൾക്ക് കാരണമായേക്കാം. 

ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ എ. ഇത് കൊഴുപ്പ് ലയിക്കുന്ന സ്വഭാവമാണ്. നിങ്ങൾക്ക് വേണ്ടത്ര വിറ്റാമിൻ എ ലഭിക്കാതെ വരുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആരോഗ്യകരമായ ഭക്ഷണത്തിന്റെ നിർണായക ഘടകമാണ് വിറ്റാമിനുകൾ. വിറ്റാമിൻ എ ആരോഗ്യകരമായ ചർമ്മം, കണ്ണുകൾ, കാഴ്ച എന്നിവ നിലനിർത്താൻ അത്യാവശ്യമാണ്.

വൈറ്റമിൻ എയുടെ അഭാവമാണ് കുട്ടിക്കാലത്തെ അന്ധതയ്ക്കുള്ള പ്രധാന കാരണം. കഠിനമായ കേസുകളിൽ ഇത് മാരകമായേക്കാം. പ്രീ-സ്‌കൂൾ പ്രായത്തിലുള്ള കുട്ടികളുടെ ആഗോള ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും ഈ വിറ്റാമിൻ കുറവ് അനുഭവിക്കുന്നു. വിറ്റാമിൻ എയുടെ കുറവ് ക്ഷീണത്തിനും മറ്റ് അവസ്ഥകൾക്കും ഇടയാക്കും.

വിറ്റാമിൻ എയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം കാഴ്ചയെ പിന്തുണയ്ക്കുകയും രാത്രി അന്ധത തടയാൻ സഹായിക്കുകയും ചെയ്യുന്നു എന്നതാണ്. ഭക്ഷണത്തിൽ മതിയായ അളവിൽ വിറ്റാമിൻ എ ചേർക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട കാഴ്ചശക്തി കുറയുന്നത് മന്ദഗതിയിലാക്കും.

നിരവധി രോഗങ്ങളുടെ അപകടസാധ്യതയെ ചെറുക്കുന്നതിന് ശക്തമായ പ്രതിരോധ സംവിധാനം ആവശ്യമാണ്. ശക്തമായ പ്രതിരോധശേഷി നിലനിർത്തുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ എ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

വിറ്റാമിൻ എ നിങ്ങളുടെ ചർമ്മത്തിനും നല്ലതാണ്. ഇത് മുഖക്കുരു തടയാനും വീക്കം കുറയ്ക്കാനും സഹായിക്കും. വിറ്റാമിൻ എ കോശവളർച്ചയെ പിന്തുണയ്ക്കുന്നു. ഇത് നഖങ്ങളുടെയും മുടിയുടെയും മികച്ച വളർച്ചയ്ക്ക് കാരണമാകും. വിറ്റാമിൻ എയ്ക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.

വിറ്റാമിൻ എയുടെ കുറവിന്റെ ലക്ഷണങ്ങൾ...

വരണ്ട ചർമ്മം
തൊണ്ടയിലെ അണുബാധ
മുഖക്കുരു
മുറിവ് ഉണങ്ങാൻ സമയം എടുക്കുക.
ദുർബലമായ അസ്ഥികൾ
വരണ്ട കണ്ണുകൾ
വരണ്ടതും, ചൊറിച്ചിൽ ഉള്ളതുമായ ചർമ്മം

അസ്ഥികളെ ബാധിക്കുന്ന ക്യാൻസർ ; അറിഞ്ഞിരിക്കേണ്ട ചിലത്...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം