വിറ്റാമിൻ ഡി കുറയുമ്പോൾ ഉണ്ടാകുന്ന 5 ലക്ഷണങ്ങൾ

Published : Feb 04, 2023, 06:25 PM IST
വിറ്റാമിൻ ഡി കുറയുമ്പോൾ ഉണ്ടാകുന്ന 5 ലക്ഷണങ്ങൾ

Synopsis

വിറ്റാമിൻ ഡി അസ്ഥികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിൽ ഒരു ഹോർമോൺ അല്ലെങ്കിൽ പ്രോഹോർമോൺ പോലെ പ്രവർത്തിക്കുന്നു. ശരീരത്തിലെ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫേറ്റ് തുടങ്ങിയ അവശ്യ ധാതുക്കളുടെ നിയന്ത്രണത്തിലും ആഗിരണത്തിലും വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു. 

വിറ്റാമിൻ ഡിയുടെ പ്രാധാന്യത്തെക്കുറിച്ച് പലർക്കും അറിയില്ല. വിറ്റാമിൻ ഡി മനുഷ്യ ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും നിർവഹിക്കാൻ ആവശ്യമായ ഒരു വിറ്റാമിനാണ്. ആറുമാസത്തിലൊരിക്കലെങ്കിലും വിറ്റാമിൻ ഡി പരിശോധന നടത്താൻ ഡോക്ടർമാർ പറയുന്നു. ഇന്ത്യയിൽ വൈറ്റമിൻ ഡി കുറവുള്ളവരുടെ എണ്ണം കൂടി വരുന്നതായി വിദ​ഗ്ധർ പറയുന്നു. 

വിറ്റാമിൻ ഡി അസ്ഥികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിൽ ഒരു ഹോർമോൺ അല്ലെങ്കിൽ പ്രോഹോർമോൺ പോലെ പ്രവർത്തിക്കുന്നു. ശരീരത്തിലെ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫേറ്റ് തുടങ്ങിയ അവശ്യ ധാതുക്കളുടെ നിയന്ത്രണത്തിലും ആഗിരണത്തിലും വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു. 

വിറ്റാമിൻ ഡി കുറയുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ...

ഒന്ന്...

സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന വിറ്റാമിൻ ഡിയ്ക്ക് മാനസികാവസ്ഥയെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്നാണ്   വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വിറ്റാമിൻ ഡി യുടെ കുറവ് ഒരാളുടെ ശരീരത്തിൽ വിഷാദവും നിരാശയും ഉണ്ടാക്കുന്നു എന്ന വസ്തുത ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.  

രണ്ട്...

വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷിയെ നേരിട്ട് ബാധിക്കാൻ സാധ്യതയുള്ള ഒന്നാണ്. അത് അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ പോരാടാനുള്ള ശരീരത്തിന്റെ കഴിവിനെ ഏറ്റവും സാരമായി ബാധിക്കുന്നു. 

മൂന്ന്...

ക്ഷീണവും  ഉറക്കക്കുറവും നമ്മുടെ ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് മൂലമാകാം.

നാല്...

അസ്ഥിയും നടുവേദനയും അപര്യാപ്തമായ വിറ്റാമിൻ ഡിയുടെ ലക്ഷണങ്ങളായിരിക്കാം. ശരീരം കാൽസ്യം ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തുന്നതിലൂടെ എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ വിറ്റാമിൻ ഡി സഹായിക്കുന്നു.

അഞ്ച്...

ഓപ്പറേഷൻ അല്ലെങ്കിൽ പരിക്കിന് ശേഷമുള്ള സാവധാനത്തിലുള്ള മുറിവ് ഉണങ്ങുന്നത് വിറ്റാമിൻ ഡിയുടെ അളവ് വളരെ കുറവാണെന്നതിന്റെ സൂചനയായിരിക്കാം. 

(മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗനിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ കൺസൾട്ട് ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക).

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാവിലെയുള്ള ഈ 5 ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി