
വൻകുടൽ അർബുദം എന്നാൽ അസാധാരണ കോശങ്ങളുടെ അമിതവളർച്ച കൊണ്ടുണ്ടാകുന്ന ഒരു ക്യാൻസറാണ്. മാറിയ ഭക്ഷണരീതിയും ജീവിതശൈലിയിലുള്ള മാറ്റങ്ങളും ഇത് വികസിത രാജ്യങ്ങളിലും കൂടുതലായി കണ്ടുവരാൻ തുടങ്ങി. കേരളത്തിലും ഇത് കൂടുതലായി കണ്ടുവരുന്നു. വൻകുടൽ അർബുദം സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെയാണ് കണ്ടുവരുന്നതെങ്കിലും മലാശയ അർബുദം പുരുഷന്മാരിലാണ് കൂടുതൽ. 2022-ൽ വൻകുടലിലെ കാൻസർ ബാധിച്ച് 52,580 പേർ മരിക്കുമെന്ന് കൊളോറെക്റ്റൽ കാൻസർ അലയൻസ് (Colorectal Cancer Alliance) കണക്കാക്കുന്നു.
'വൻകുടൽ ക്യാൻസറും മലാശയ അർബുദവും പലപ്പോഴും ഒരുമിച്ച് ചേർക്കുന്നു. കാരണം അവയ്ക്ക് പൊതുവായ നിരവധി സവിശേഷതകൾ ഉണ്ട്...' - അമേരിക്കൻ കാൻസർ സൊസൈറ്റി (ACS) പറയുന്നു. വൻകുടൽ അർബുദം തുടക്കത്തിൽ ഒരു മുഴ പോലെയാകും ആദ്യം കാണുക. അതിനെ പോളിപ്പ് (polyp) എന്ന് പറയുന്നു. അതായത്, മലാശയത്തിന്റെയും വൻകുടലിന്റെയും ആന്തരിക പാളിയിൽ പ്രകടമാകുന്നു. എന്നാൽ എല്ലാ മുഴകളും ക്യാൻസറായി കണക്കാക്കാൻ ആകില്ലെന്നും വിദഗ്ധർ പറയുന്നു.
വൻകുടലിലെ അർബുദം ഇന്ന് ചെറുപ്പക്കാരിലും കണ്ട് വരുന്നു. 1990-കൾ മുതൽ വൻകുടലിലെ ക്യാൻസറിന്റെ നിരക്ക് 50 വയസ്സിന് താഴെയുള്ള മുതിർന്നവരിൽ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (NCI) റിപ്പോർട്ട് ചെയ്യുന്നു. ക്യാൻസർ ബാധിച്ച് കൂടുതൽ ചെറുപ്പക്കാർ മരിക്കുന്നു. ഈ ദ്രുതഗതിയിലുള്ള വർദ്ധനവ് പ്രത്യേകിച്ച് അമ്പരപ്പിക്കുന്നതാണ്. കാരണം പ്രായമായവരിൽ വൻകുടൽ കാൻസറിന്റെ നിരക്ക് കുത്തനെ ഇടിഞ്ഞിട്ടുണ്ടെന്നും എൻസിഐ ചൂണ്ടിക്കാട്ടുന്നു.
Read more അണ്ഡാശയമുഴ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ വയറിൽ ചില ലക്ഷണങ്ങൾ പ്രകടമാകുന്നു. ഈ ലക്ഷണങ്ങളിൽ ചിലതിൽ ഛർദ്ദി, മലാശയ രക്തസ്രാവം, ദഹനക്കേട്, വിവിധ തരത്തിലുള്ള വേദന എന്നിവ ഉൾപ്പെടാം. മലബന്ധവും വയറിളക്കവും ഒരു കൂട്ടം പ്രശ്‌നങ്ങളെ സൂചിപ്പിക്കാം.
വൻകുടലിന്റെ പ്രവർത്തനത്തെ കാൻസർ ബാധിച്ചാൽ അത് വയറിളക്കത്തിന് കാരണമാകുമെന്ന് ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഫിസിഷ്യനായ ഡോ. ഇവാ ഷെൽട്ടൺ പറഞ്ഞു. വൻകുടലിലെ ക്യാൻസർ സാധ്യത കുറയ്ക്കാൻ ജീവിതശൈലി മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. ഭക്ഷണരീതിയിലും ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തേണ്ടതാണ്.
Read more ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഈ പഴം സഹായിക്കും