മസ്തിഷ്കാഘാതം ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Published : Oct 22, 2023, 09:04 AM ISTUpdated : Oct 22, 2023, 09:05 AM IST
മസ്തിഷ്കാഘാതം ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Synopsis

പെട്ടെന്നുള്ള മരവിപ്പ് അല്ലെങ്കിൽ ബലഹീനതയാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. സ്ത്രീകൾക്ക് മുഖത്തോ കൈയിലോ കാലിലോ പ്രത്യേകിച്ച് ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്ന് മരവിപ്പോ ബലഹീനതയോ അനുഭവപ്പെടാം.   

രക്തയോട്ടത്തിലെ തടസ്സം നിമിത്തം തലച്ചോറിൽ ഉണ്ടാകുന്ന രോഗാവസ്ഥയാണ് മസ്തിഷ്കാഘാതം (സ്ട്രോക്ക്). സാധാരണയായി 65 വയസ്സിനു മുകളിലുള്ളവരിലാണ് ഈ രോ​ഗം കൂടുതലായി കണ്ടുവരുന്നത്. ഇത് വിവിധ കാരണങ്ങളാൽ സംഭവിക്കാം. ഇത് പലതരം സ്ട്രോക്കുകളിലേക്ക് നയിക്കുന്നു.

സ്ട്രോക്കുകൾ സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കാം. അടിസ്ഥാന കാരണങ്ങളും അപകട ഘടകങ്ങളും പൊതുവെ സമാനമാണ്. അപകടസാധ്യത ഘടകങ്ങൾ സമാനമാണെങ്കിലും പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള സ്ട്രോക്ക് അപകടസാധ്യതയിൽ ചില വ്യത്യാസങ്ങളുണ്ട്.

കൊഴുപ്പ്, പ്രമേഹം, ഹൃദ്രോഗം എന്നിവ നിയന്ത്രിച്ചു നിർത്തൽ, സ്ഥിരമായ വ്യായാമം, പുകവലി ഉപേക്ഷിക്കൽ എന്നിവയിലൂടെ മസ്തിഷ്കാഘാത സാധ്യത കുറയ്ക്കാം. നേരത്തേ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോഗിക്ക് അടിയന്തര ചികിത്സ നൽകുകയാണെങ്കിൽ മസ്തിഷ്കാഘാത സാധ്യത കുറയ്ക്കാം. മസ്തിഷ്കാഘാതത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ‌?

ഒന്ന്...

പെട്ടെന്നുള്ള മരവിപ്പ് അല്ലെങ്കിൽ ബലഹീനതയാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. സ്ത്രീകൾക്ക് മുഖത്തോ കൈയിലോ കാലിലോ പ്രത്യേകിച്ച് ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്ന് മരവിപ്പോ ബലഹീനതയോ അനുഭവപ്പെടാം. 

രണ്ട്...

സംസാരിക്കുന്നതിനോ മനസ്സിലാക്കുന്നതിനോ ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. സ്ത്രീകൾക്ക് സംസാരിക്കാനോ സംസാരം മനസ്സിലാക്കാനോ പ്രയാസമുണ്ടാകാം. അവ്യക്തമായ സംസാരം സ്ട്രോക്കിന്റെ ലക്ഷണമാണ്.

മൂന്ന്...

കാഴ്ച മങ്ങൽ, ഇരുണ്ട കാഴ്ച, കണ്ണുകളിലെ പെട്ടെന്നുള്ള കാഴ്ച നഷ്ടം എന്നിവ ഒരു സ്ട്രോക്കിന്റെ ലക്ഷണമാണ്.

നാല്...

അസ്ഥിരത, തലകറക്കം അല്ലെങ്കിൽ പെട്ടെന്നുള്ള സമനിലയും ഏകോപനവും നഷ്ടപ്പെടുന്നത് ഒരു സ്ട്രോക്കിന്റെ ലക്ഷണമാകാം.

അഞ്ച്...

നടക്കാനുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ പെട്ടെന്നുള്ള ബാലൻസ് നഷ്ടപ്പെടൽ എന്നിവയും സ്ട്രോക്കിന്റെ ലക്ഷണമാണ്.

നിങ്ങളൊരു പ്രമേഹരോ​ഗിയാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

 

PREV
click me!

Recommended Stories

തണുപ്പുകാലത്ത് ആസ്ത്മ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി