
വിറ്റാമിൻ ബി എന്നത് വിറ്റാമിനുകളുടെ ഒരു കൂട്ടമാണ്. ഇവ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് അത്യാവശ്യമാണ്. ബയോട്ടിൻ (ബി7), ഫോളിക് ആസിഡ് (ബി9), തയാമിൻ (ബി1), നിയാസിൻ (ബി3), വിറ്റാമിന്‍ ബി12 തുടങ്ങി നിരവധി വിറ്റാമിനുകളുടെ കൂട്ടമാണിത്. ഇവയൊക്കെ ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കുകയും ഊർജ്ജ ഉപാപചയത്തിനും ചർമ്മത്തിന്റെയും കണ്ണിന്റെയും ആരോഗ്യത്തെ സംരക്ഷിക്കാനും ഇവ സഹായിക്കും.
അമിതമായ ക്ഷീണം, തളര്‍ച്ച, വിളര്‍ച്ച, കൈ കാലുകളില്‍ മരവിപ്പ്, വായ്പ്പുണ്ണ്, പെട്ടെന്ന് ഭാരം നഷ്ടമാകൽ, ചര്‍മ്മത്തിലെ മഞ്ഞനിറം, വിഷാദം, പെരുമാറ്റത്തിൽ വ്യതിയാനങ്ങൾ , മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, ദഹന പ്രശ്നങ്ങള്‍, കാഴ്ച പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ വിറ്റാമിൻ ബി അഭാവത്തിന്‍റെ സൂചനകളാണ്.
മേല്‍ പറഞ്ഞ ലക്ഷണങ്ങളില്‍ ഏന്തെങ്കിലും ഉള്ളതുകൊണ്ട് നിങ്ങള്‍ക്ക് വിറ്റാമിന്‍ ബി12 അഭാവം ഉണ്ടെന്ന് സ്വയം കരുതേണ്ട. ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നത് നല്ലതാണ്.
വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍:
പാല്‍, മുട്ട, മത്സ്യം, യോഗര്‍ട്ട്, ബീഫ്, സാൽമൺ, ചൂര, ചീസ്, മത്തി, പാലുൽപന്നങ്ങൾ, സോയ മിൽക്ക്, അവക്കാഡോ, ഇലക്കറികള്‍, പയറുവർഗങ്ങൾ എന്നിവയിലെല്ലാം വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam