അമിത മൂത്രശങ്ക അവ​ഗണിക്കരുത് ; ഈ ക്യാൻസറിന്റെ പ്രധാന ലക്ഷണമെന്ന് വിദ​ഗ്ധർ

Published : May 14, 2024, 08:05 PM IST
അമിത മൂത്രശങ്ക അവ​ഗണിക്കരുത് ; ഈ ക്യാൻസറിന്റെ പ്രധാന ലക്ഷണമെന്ന് വിദ​ഗ്ധർ

Synopsis

മൂത്രനാളിയിലെ അണുബാധ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വികാസം (മധ്യവയസ്കരിലും പ്രായമായവരിലും), മൂത്രനാളിയിലെ വീക്കം, അണുബാധ, വാഗിനൈറ്റിസ്, നാഡീസംബന്ധമായ പ്രശ്നങ്ങൾ, കഫീൻ ഉപയോഗം എന്നിവ അമിതമായി മൂത്രമൊഴിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളാണെന്ന് പെൻ മെഡിസിൻ പറയുന്നു. 

അമിത മൂത്രശങ്ക പ്രായഭേദമന്യേ പലരിലും കാണുന്ന പ്രശ്നമാണ്. അമിത മൂത്രശങ്ക മൂത്രാശയ അർബുദത്തിന്റെ ലക്ഷണമാണെന്ന് ആരോ​ഗ്യ വി​ദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2024-ൽ യുഎസിൽ 83,190 പുതിയ മൂത്രാശയ ക്യാൻസർ കേസുകൾ കണ്ടെത്തിയതായി അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

മൂത്രാശയ ക്യാൻസർ അതിൻ്റെ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുകയാണെങ്കിൽ അതിജീവന നിരക്ക് 97% ആണ്. 
പ്രായമായവരിലാണ് ഈ ക്യാൻസർ കൂടുതലായി കാണുന്നത്. ഇത് നടുവേദന, ക്ഷീണം തുടങ്ങിയ മറ്റ് ലക്ഷണങ്ങൾക്കും കാരണമാകും. ചികിത്സ കാൻസറിന്റെ ഘട്ടത്തെയും തരത്തെയും ആശ്രയിച്ചിരിക്കും.

മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, പതിവിലും കൂടുതൽ മൂത്രമൊഴിക്കുന്നത് എന്നിവയും മൂത്രാശയ അർബുദത്തിന്റെ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ഇടയ്‌ക്കിടെ മൂത്രമൊഴിക്കുന്നത് തികച്ചും സാധാരണമാണ്. മദ്യമോ കഫീനോ കുടിക്കുന്നത് കൂടുതൽ മൂത്രമൊഴിക്കാൻ ഇടയാക്കും.പുകവലി‌, പാരമ്പര്യം, ചില മരുന്നുകളുടെ ഉപയോ​ഗം, അമിതവണ്ണം എന്നിവയെല്ലാം മൂത്രാശയ ക്യാൻസറിനുള്ള മറ്റ് കാരണങ്ങളാണ്. 

മൂത്രനാളിയിലെ അണുബാധ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വികാസം (മധ്യവയസ്കരിലും പ്രായമായവരിലും), മൂത്രനാളിയിലെ വീക്കം, അണുബാധ, വാഗിനൈറ്റിസ്, നാഡീസംബന്ധമായ പ്രശ്നങ്ങൾ, കഫീൻ ഉപയോഗം എന്നിവ അമിതമായി മൂത്രമൊഴിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളാണെന്ന് പെൻ മെഡിസിൻ പറയുന്നു. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Read more 41 കിലോ കുറച്ചത് ഇങ്ങനെ ; വെയ്റ്റ്‌ലോസിന് സഹായിച്ചത് ഇക്കാര്യങ്ങൾ, ഫസ്ന ജാഫർ പറയുന്നു

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?