
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രധാന ലക്ഷ്യമാണ് വയറിലെ കൊഴുപ്പ് കുറയ്ക്കൽ. മെലിഞ്ഞവരിൽ പോലും കുടവയർ ഉണ്ടാകാറുണ്ട്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന ഈ കൊഴുപ്പാണ് ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഇടയാക്കുന്നത്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് തരം പാനീയങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
ജീരക വെള്ളം...
ജീരകം ചേർത്ത വെള്ളം അതിരാവിലെ കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണകരമാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാനും മലബന്ധവും അനുബന്ധ പ്രശ്നങ്ങളെയും പരിഹരിക്കാനും ഇത് വളരെ നല്ലതാണ്. ജീരക വെള്ളത്തിൽ പലതരത്തിലുള്ള ഉള്ള ആന്റി ഓക്സിഡന്റുകൾ ഒത്തു ചേർന്നിരിക്കുന്നു. ഇത് ശരീരത്തിനുള്ളിലെ ഒരുവിധപ്പെട്ട എല്ലാ വിഷാംശങ്ങളെയും പുറന്തള്ളുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ജീരകത്തിലെ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം പല പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. താലേ ദിവസം രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ ജീരകം ഇട്ട് വയ്ക്കുക. ശേഷം ഈ വെള്ളം വെറും വയറ്റിൽ കുടിക്കുക. ഭാരം കുറയ്ക്കാൻ മികച്ചൊരു പ്രതിവിധിയാണിത്.
ഗ്രീൻ ടീ...
ഗ്രീൻ ടീയിൽ കാറ്റെച്ചിനുകൾ എന്ന ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതാണ് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നത്. ഒരു കാരണവശാലും ഇതിൽ പഞ്ചസാര ചേർക്കാൻ പാടില്ല. നാരങ്ങ നീരോ അല്ലെങ്കിൽ തേനോ ചേർക്കുന്നത് ഗുണം ചെയ്യും.
നാരങ്ങ വെള്ളം...
ദഹനം കൂട്ടാനും എനര്‍ജി ലെവല്‍ ഉയര്‍ത്താനും മികച്ചതാണ് നാരങ്ങ വെള്ളം. ശരീരഭാരം കുറയ്ക്കാന്‍ നാരങ്ങാ വെള്ളം ഏറെ സഹായകമാണ്. ഉപാപചയ പ്രവർത്തനം വര്‍ധിപ്പിക്കാൻ ഇത് ഏറെ നല്ലതാണ്.
ആന്റിഓക്‌സിഡന്റുകളും പെക്റ്റിൻ ഫൈബറും അടങ്ങിയ ഈ പാനീയം വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ച് നാരങ്ങ നീര് അതിൽ ഒരു ടീസ്പൂൺ തേനും ചേർക്കുക. ഈ വെള്ളം വെറും വയറ്റിൽ കുടിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam