കരീനയുടെ ഈ ബ്യൂട്ടി ടിപ്സുകൾ പരീക്ഷിച്ചാലോ?

Published : Nov 09, 2024, 02:49 PM ISTUpdated : Nov 09, 2024, 02:55 PM IST
കരീനയുടെ ഈ ബ്യൂട്ടി ടിപ്സുകൾ പരീക്ഷിച്ചാലോ?

Synopsis

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും അതുവഴി ചര്‍മത്തിലെ ചുളിവുകളെ ഒരു പരിധിവരെ മാറ്റിനിര്‍ത്താനും കഴിയും.  

ഫിറ്റ്നസിന് മാത്രമല്ല ചർമ്മസംര​ക്ഷണത്തിന് വളരെയധികം പ്രധാന്യം കൊടുക്കുന്ന ബോളിവുഡ് നടിയാണ് കരീന കപൂർ. സൗന്ദര്യം നിലനിർത്താൻ പ്രകൃതിദത്തമായ ചില ദിനചര്യകൾ കരീനയ്ക്കുണ്ട്. മുഖത്തിലെ ചുളിവ് മാറ്റാനും, നിറം അതേപടി നിലനിർത്താനുമൊക്കെ പ്രകൃതിദത്ത മാർ​ഗങ്ങളാണ് താരം ഉപയോ​ഗിക്കുന്നത്. യുവത്വം നിലനിർത്താൻ താരം ചെയ്ത് വന്ന ചില കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം

ദിവസവും നന്നായി വെള്ളം കുടിക്കുക എന്നതാണ് യുവത്വം നിലനിർത്താൻ താരം ചെയ്ത് വരുന്ന ആദ്യത്തെ കാര്യം.
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ചർമത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും അതുവഴി ചർമത്തിലെ ചുളിവുകളെ ഒരു പരിധിവരെ മാറ്റിനിർത്താനും കഴിയും.

ഓൺ സ്‌ക്രീനിൽ കരീനയുടെ മുഖത്ത് മേക്കപ്പ് നിറഞ്ഞിരിക്കുമെങ്കിലും ഓഫ് സ്‌ക്രീനിൽ കരീന മേക്കപ്പ് വളരെ ലളിതമായേ ഉപയോഗിക്കാറുള്ളൂ. മേക്കപ്പിലും മറ്റും നിരവധി കെമിക്കലുകൾ അടങ്ങിയിരിക്കുന്നതിനാൽ അമിതമായി താരം മേക്കപ്പ് ഉപയോ​ഗിക്കാറില്ല.  

മുടിയെയും ചർമ്മത്തെയും സംരക്ഷിക്കാൻ ബദാം ഓയിൽ താരം പതിവായി ഉപയോ​ഗിച്ച് വരുന്നു. ബദാം ഓയിൽ ഒരു ആൻറി-ഇൻഫ്ലമേറ്ററി ആയതിനാൽ ചർമ്മത്തിൻ്റെ വീക്കം കുറയ്ക്കാൻ സഹായിക്കും. നിറവും ചർമ്മത്തിൻ്റെ നിറവും മെച്ചപ്പെടുത്തുന്നു. ബദാം ഓയിലിന്  ചർമ്മത്തിൻ്റെ നിറവും മെച്ചപ്പെടുത്താൻ കഴിവുണ്ട്. 

തൈരും ബദാം ഓയിലും യോജിപ്പിലുള്ള ഫേസ് പാക്ക് ഇടയ്ക്കിടെ ഉപയോ​ഗിക്കാറുണ്ടെന്ന് കരീന അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.തൈരിൽ ലാക്റ്റിക് ആസിഡ്, ആൽഫ ഹൈഡ്രോക്സി ആസിഡ് (എഎച്ച്എ) അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. തൈര് പതിവായി ഉപയോഗിക്കുമ്പോൾ ചർമ്മത്തിൻ്റെ ടോൺ തിളക്കമുള്ളതാക്കാൻ സഹായിക്കും. ഇത് ചർമ്മത്തെ കൂടുതൽ തിളക്കവും യുവത്വവുമാക്കുന്നു.

മുഖം സുന്ദരമാക്കാൻ കസ്റ്റർഡ് ആപ്പിൾ കൊണ്ടുള്ള ഫേസ് പാക്കുകൾ
 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?