ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള അഞ്ച് മാർ​ഗങ്ങൾ

By Web TeamFirst Published Jul 22, 2020, 4:08 PM IST
Highlights

തെറ്റായ ജീവിതശെെലി, മദ്യപാനം, പുകവലി, പൊണ്ണത്തടി ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് ഹൃദ്രോ​ഗം ഉണ്ടാകുന്നത്. ആഗോളതലത്തിൽ മരണകാരണങ്ങളിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ ഒന്നാം സ്ഥാനത്താ‌ണെന്നാണ്  ' ലോകാരോഗ്യ സംഘടന' വ്യക്തമാക്കുന്നത്. 

ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഇക്കാലയളവില്‍ കൂടിവരികയാണ്. നേരത്തെ തിരിച്ചറിയാനായാല്‍ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികിത്സകള്‍ ഇന്ന് ലഭ്യമാണ്.  തെറ്റായ ജീവിതശെെലി, മദ്യപാനം, പുകവലി, പൊണ്ണത്തടി ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് ഹൃദ്രോ​ഗം ഉണ്ടാകുന്നത്.

ആഗോളതലത്തിൽ മരണകാരണങ്ങളിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ ഒന്നാം സ്ഥാനത്താ‌ണെന്നാണ്  ' ലോകാരോഗ്യ സംഘടന' വ്യക്തമാക്കുന്നത്. ചില കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് ആരോഗ്യമുള്ള ഹൃദയത്തോടെ ജീവിക്കാം. 

ഒന്ന്...

ഹൃദയത്തെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നാണ് പുകവലി ഉപേക്ഷിക്കുക എന്നത്. കാന്‍സറിനടക്കം പല രോഗങ്ങള്‍ക്ക് കാരണമാകുന്ന പുകയില നിങ്ങളുടെ ആരോഗ്യത്തെ മൊത്തത്തില്‍ കെടുത്തുന്നതാണ്. പുകവലി രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യും. 

 

 

രണ്ട്...

രക്തത്തില്‍ അടിയുന്ന കൊഴുപ്പ് പദാര്‍ത്ഥമാണ് കൊളസ്‌ട്രോള്‍. ആരോഗ്യകരമായിരിക്കാന്‍ നിങ്ങളുടെ ശരീരത്തിന് കൊളസ്‌ട്രോള്‍ ആവശ്യമാണ്, എന്നാല്‍ നിങ്ങളുടെ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അസന്തുലിതാവസ്ഥ ഹൃദയാഘാതത്തിന് കാരണമാകുന്നു. ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെയും വ്യായാമങ്ങളിലൂടെയും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാവുന്നതാണ്. 

 

 

മൂന്ന്...

 ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന്  പ്രമേഹം നിയന്ത്രിക്കേണ്ടത് പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. മധുരം ഉപേക്ഷിക്കുന്നതിലൂടെ മാത്രം പ്രമേഹത്തില്‍ നിന്ന് മുക്തരാവണമെന്നില്ല. ഭക്ഷണ നിയന്ത്രണം, വ്യായാമം, എന്നിവയ്‌ക്കൊക്കെ പ്രമേഹവുമായി ബന്ധമുണ്ട്. ഇവയൊക്കെ കൃത്യമായി പാലിക്കുന്നതിലൂടെ പ്രമേഹം വരുതിയിലാക്കാനും ഹൃദയത്തെ സംരക്ഷിക്കാനും സാധിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

 

 

നാല്...

വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക.  

 

 

അഞ്ച്...

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നത് ഹൃദ്രോഗത്തിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സാധ്യത കുറയ്ക്കും. പ്രധാനമായും ഹൃദ്രോഗങ്ങള്‍ അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു.  

 

 

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാന്‍ അമിതവണ്ണത്തെ ചെറുക്കേണ്ടത് ഏറെ പ്രധാനമാണെന്ന് 'അമേരിക്കൻ ഹാർട്ട് അസോസിയേഷൻ' വ്യക്തമാക്കുന്നു.

ആരോഗ്യം നിലനിര്‍ത്തണോ? ഈ അഞ്ച് കാര്യങ്ങള്‍ ശീലമാക്കൂ...

click me!