Asianet News MalayalamAsianet News Malayalam

ആരോഗ്യകരമായ ജീവിതത്തിന് ഈ അഞ്ച് കാര്യങ്ങള്‍ ശീലമാക്കൂ...

ജീവിതശൈലിയില്‍ മാറ്റം വരുത്തിയും ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചും മാത്രമേ ആരോഗ്യം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. 

Five things for a healthy Lifestyle
Author
Thiruvananthapuram, First Published Jul 22, 2020, 3:28 PM IST

മനുഷ്യന്‍റെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യം തന്നെയാണ്. ശരീരത്തിന്‍റെ മാത്രമല്ല, മനസ്സിന്‍റെയും ആരോഗ്യം ഒരുപോലെ പ്രധാനമാണ്. ജീവിതത്തിരക്കിനിടയില്‍ പലപ്പോഴും ആരോഗ്യസംരക്ഷണത്തില്‍ പലരും ശ്രദ്ധിക്കാതെ പോകുന്നുണ്ട്.  

ജീവിതശൈലിയില്‍ മാറ്റം വരുത്തിയും ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചും മാത്രമേ ആരോഗ്യം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. ആരോഗ്യകരമായ ജീവിതത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

നല്ല ആരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. പഴങ്ങളും പച്ചക്കറികളും നിത്യേനയുള്ള ആഹാരത്തിന്റെ ഭാഗമാക്കണം. ഒപ്പം നട്സും പയര്‍വര്‍ഗങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്...

തിരക്കിട്ട  ജീവിതസാഹചര്യങ്ങൾ മൂലം പലരും ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കാറില്ല. ഇത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാവാം. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക. മുതിർന്നവർ ദിവസവും എട്ട് മുതൽ പത്ത് വരെ ഗ്ലാസ് വെള്ളം കുടിക്കണം.

മൂന്ന്...

ആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ്. പോഷ​ക​ഗുണമുള്ള ഭക്ഷണം കഴിച്ച് രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാവുന്നതാണ്. ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിന്‍ എ,സി,ഡി,ഇ എന്നിവയും അടങ്ങിയ ഭക്ഷണങ്ങളാണ് രോഗപ്രതിരോധശക്തി കൂട്ടാൻ കഴിക്കേണ്ടത്.

നാല്...

പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുക. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ കലോറി കൂട്ടുകയും അത് ആരോഗ്യത്തിനെ മോശമായി ബാധിക്കുകയും ചെയ്യും. പ്രമേഹത്തിനും അമിതവണ്ണത്തിനും അത് വഴിയൊരുക്കും. അതിനാല്‍ പഞ്ചസാര  അടങ്ങിയ ഭക്ഷണം അധികം കഴിക്കരുത്.  അതോടൊപ്പം തന്നെ ജങ്ക് ഫുഡും ഒഴിവാക്കാം. 

അഞ്ച്...

ആരോഗ്യകരമായ ജീവിതത്തിന്  ആഹാരരീതി മാത്രമല്ല വ്യായാമവും പ്രധാനമാണ്. അമിതവണ്ണം നിയന്ത്രിക്കുന്നത് മുതല്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വരെ വ്യായാമം ഗുണം ചെയ്യും. വ്യായാമം ചെയ്യുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനു കൂടി വഴിയൊരുക്കും. യോഗയും മെ‌ഡിറ്റേഷനും ശീലമാക്കുന്നതോടെ ചിട്ടയായൊരു ജീവചര്യ പ്രായോഗികമാക്കാൻ കഴിയും.

Also Read: കൊറോണക്കാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന അഞ്ച് തരം ജ്യൂസുകള്‍...


 

Follow Us:
Download App:
  • android
  • ios