Bowel Cancer : കക്കൂസില്‍ ഇരിക്കുന്ന രീതി, എത്ര സമയം ചെലവിടുന്നു എന്നത് നിസാരകാര്യമല്ല

Published : Aug 02, 2022, 11:19 PM IST
Bowel Cancer : കക്കൂസില്‍ ഇരിക്കുന്ന രീതി, എത്ര സമയം ചെലവിടുന്നു എന്നത് നിസാരകാര്യമല്ല

Synopsis

മുമ്പൊക്കെയാണെങ്കില്‍ സാധാരണനിലയില്‍ എല്ലാ വീടുകളിലും ഇന്ത്യൻ ക്ലോസറ്റാണ് കാണാറുള്ളത്. ഇത് മലവിസര്‍ജ്ജനം ആരോഗ്യകരമായി ചെയ്യുന്നതിന് സഹായകമായ വിധത്തില്‍ ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഇന്ന് മിക്ക വീടുകളിലും യൂറോപ്യൻ ക്ലോസറ്റാണ് കാണുന്നത്. ഇതില്‍ ഇരുന്ന് വിസര്‍ജ്ജിക്കുന്നത് വയറിന് അത്ര ഗുണകരമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ്, അതിന് ശേഷമുള്ള ഘട്ടങ്ങളും. ദഹനം- തുടര്‍ന്ന് ഭക്ഷണത്തില്‍ നിന്ന് അവശ്യഘടകങ്ങള്‍ ശരീരം സ്വാശീകരിക്കുന്ന ഘട്ടം, അതിനെല്ലാം ശേഷം അവശേഷിപ്പായി വരുന്നവ വിസര്‍ജ്ജനത്തിലൂടെ പുറന്തള്ളല്‍ എല്ലാം ദഹനവ്യവവസ്ഥയുടെ ( Digestive System ) വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. 

ഇവയില്‍ ഏതെങ്കിലുമൊരു ഘട്ടത്തിന് സംഭവിക്കുന്ന പിഴവുകള്‍ തീര്‍ച്ചയായും നമ്മെ ബാധിക്കുന്നതാണ്. അത്തരത്തില്‍ മല വിസര്‍ജ്ജനവുമായി ( Sitting in Toilet ) ബന്ധപ്പെട്ട് നാം നേരിട്ടേക്കാവുന്നൊരു പ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

മുമ്പൊക്കെയാണെങ്കില്‍ സാധാരണനിലയില്‍ എല്ലാ വീടുകളിലും ഇന്ത്യൻ ക്ലോസറ്റാണ് കാണാറുള്ളത്. ഇത് മലവിസര്‍ജ്ജനം ആരോഗ്യകരമായി ചെയ്യുന്നതിന് സഹായകമായ വിധത്തില്‍ ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഇന്ന് മിക്ക വീടുകളിലും യൂറോപ്യൻ ക്ലോസറ്റാണ് കാണുന്നത്. ഇതില്‍ ഇരുന്ന് വിസര്‍ജ്ജിക്കുന്നത് ( Sitting in Toilet ) വയറിന് അത്ര ഗുണകരമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഇന്ത്യൻ ക്ലോസറ്റില്‍ ഇരിക്കുമ്പോള്‍ ശരീരത്തിന്‍റെ ആകെ ഭാരം ഉദരഭാഗത്തേക്കായി സ്വാഭാവികമായി വരികയും ഇത് മലവിസര്‍ജ്ജനം എളുപ്പത്തിലാക്കുകയും ചെയ്യുന്നു. അതുപോലെ ചെറിയ കുടലിനും വൻകുടലിനും ഇടയ്ക്കുള്ള വാള്‍വ് അടഞ്ഞുപോകുന്നതിനും ഈ ഇരുത്തം സഹായിക്കുന്നു. ഇവയെല്ലാം തന്നെ മലവിസര്‍ജ്ജനം എളുപ്പത്തിലാക്കുന്നു. 

എന്നാല്‍ യൂറോപ്യൻ ക്ലോസറ്റാകുമ്പോള്‍ ശരീരഭാരം താഴേക്ക് വരികയില്ല. അതുപോലെ കുടലുകള്‍ക്ക് ഇടയ്ക്കുള്ള വാള്‍വ് ശരിയായ രീതിയില്‍ അടയുകയുമില്ല. ഇതെല്ലാം മലവിസര്‍ജ്ജനത്തെ കൂടുതല്‍ പ്രശ്നമുള്ളതാക്കി തീര്‍ക്കുന്നു. ഈ രീതിയില്‍ കൂടുതല്‍ സമയം കക്കൂസില്‍ ചെലവിടുന്നത് കുടലിലോ, മലാശയത്തിലോ എല്ലാം ക്യാൻസര്‍ വരുന്നതിലേക്കുള്ള സാധ്യതയെ കൂട്ടുമെന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

പ്രായം കൂടുന്നതിന് അനുസരിച്ചാണ് ഉദരസംബന്ധമായ ക്യാൻസറുകള്‍ക്കുള്ള സാധ്യതയും കൂടിവരുന്നത്. ഇതിനൊപ്പം തന്നെ കഴിക്കുന്ന ഭക്ഷണം, വ്യായാമം തുടങ്ങിയ കാര്യങ്ങളും ഇതിനെ സ്വാധീനിക്കുന്നുണ്ട്. ദീര്‍ഘകാലം മലബന്ധമുണ്ടാകുന്നതും ചിലരില്‍ മലാശയ ക്യാൻസറിലേക്ക് നയിക്കാറുണ്ട്. അതിനാല്‍ ഡയറ്റ് ക്രമീകരിച്ച് മലവിസര്‍ജ്ജനം വൃത്തിയായി നിര്‍വഹിക്കുന്നത് പതിവാക്കണം. ദഹനവും ( Digestive System )  വിസര്‍ജ്ജനവും ഉറപ്പ് വരുത്തിയാല്‍ തന്നെ കുടല്‍- മലാശയ ക്യാൻസര്‍ സാധ്യതകള്‍ വളരെയധികം വെട്ടിച്ചുരുക്കാൻ സാധിക്കും. 

Also Read:- വിശപ്പില്ലായ്മ തൊട്ട് അസ്വസ്ഥതകള്‍; അറിയാം ആമാശയത്തിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം