Office Job : ഓഫീസ് ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു പഠനറിപ്പോര്‍ട്ട്

Published : Jul 13, 2022, 03:31 PM IST
Office Job : ഓഫീസ് ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു പഠനറിപ്പോര്‍ട്ട്

Synopsis

11 വര്‍ഷം നീണ്ട പഠനമായിരുന്നു ഇത്. 21 രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലധികം ഓഫീസ് ജോലിക്കാരെ ഉള്‍ക്കൊള്ളിച്ചായിരുന്നു പഠനം. ഇവരില്‍ 6,200 പേര്‍ പഠനം അവസാനിച്ചപ്പോഴേക്ക് മരിച്ചു. 

ഓഫീസ് ജോലിയെന്നാല്‍ ( Office Job ) എട്ട് മണിക്കൂറോ അതിലധിമോ കംപ്യൂട്ടറിലോ ലാപ്ടോപിലോ ഇരുന്ന് സമയം ചെലവിടുന്നവരാണ് ( Sitting for long Hours) . ധാരാളം പേര്‍ ഇന്ന് അത്തരത്തിലുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നുണ്ട്. ഇങ്ങനെ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ പല ആരോഗ്യപ്രശ്നങ്ങളും സാധാരണയായി കാണാറുണ്ട്. 

ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. എട്ട് മണിക്കൂറോ അതിലധികമോ ഓഫീസ് ജോലിയിലേര്‍പ്പെടുന്നവരില്‍ ( Office Job )  ഹൃദ്രോഗസാധ്യത വളരെ കൂടുതലാണെന്നാണ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കാണത്രേ ഇവരില്‍ സാധ്യതകളേറെ.

ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്- പെകിംഗ് യൂണിയൻ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ സംയുക്തമായാണ് പഠനം നടത്തിയത്. 

മണിക്കൂറുകളോളം ഓഫീസ് ജോലി ചെയ്യുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും 20 ശതമാനം അധിക സാധ്യതയെന്നാണ് പഠനം പറയുന്നത്. 11 വര്‍ഷം നീണ്ട പഠനമായിരുന്നു ഇത്. 21 രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലധികം ഓഫീസ് ജോലിക്കാരെ ഉള്‍ക്കൊള്ളിച്ചായിരുന്നു പഠനം. ഇവരില്‍ 6,200 പേര്‍ പഠനം അവസാനിച്ചപ്പോഴേക്ക് മരിച്ചു. 2,300 പേര്‍ക്ക് ഹൃദയാഘാതം സംഭവിച്ചു. 3000 പേര്‍ക്ക് പക്ഷാഘാതമുണ്ടായി. 700 പേരുടെ ഹൃദയം തകരാറിലായി. 

ഡെസ്ക് ജോലി ചെയ്യുന്നവര്‍ ആരോഗ്യകാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന പാഠമാണ് പഠനം പങ്കുവയ്ക്കുന്നത്. വ്യായാമമാണ് ഇതിനുള്ള ഉത്തമ മാര്‍ഗമായി ഇവര്‍ നിര്‍ദേശിക്കുന്നത്. വ്യായാമം വലിയൊരു പരിധി വരെ ഇരുന്ന് ജോലി ചെയ്യുന്നവരെ വലിയ രോഗങ്ങളില്‍ നിന്ന് അകറ്റുമെന്ന് പഠനം ഉറപ്പ് പറയുന്നു. 

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവര്‍ ( Sitting for long Hours) ജോലിക്കിടെ നിര്‍ബന്ധമായും ചെറിയ ഇടവേളകള്‍ എടുത്തിരിക്കണം. ചെറിയ നടത്തം, സ്റ്റെപ്പുകള്‍ കയറിയിറങ്ങല്‍, സ്ട്രെച്ചിംഗ് എല്ലാം ജോലിക്കിടെ തന്നെ ചെയ്യാം. ഇതിന് പുറമെ വ്യായാമവും വേണം. 

ഹൃദ്രോഗങ്ങള്‍ മാത്രമല്ല, ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ക്രമേണ ശരീരത്തിന്‍റെ ഘടന മാറുന്ന പ്രശ്നം, നടുവേദന, അമിതവണ്ണം, ബിപി, പ്രമേഹം, കൊളസ്ട്രോള്‍, വാതരോഗം, അമിതവണ്ണം എന്നിങ്ങനെ പല വിഷമതകളും വരാം. വ്യായാമവും നല്ലൊരു ജീവിതരീതിയും ഇത്തരം പ്രശ്നങ്ങളെ വലിയൊരു ശതമാനം വരെ അകറ്റിനിര്‍ത്താൻ സഹായകമാണ്. 

Also Read:- നാല്‍പത് വയസ് കടന്നുവോ? എങ്കില്‍ ആരോഗ്യത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം...

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം