നല്ല ഉറക്കം ലഭിക്കുന്നതിന് രാത്രിയിൽ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ

Published : Aug 13, 2023, 09:47 PM ISTUpdated : Aug 13, 2023, 09:50 PM IST
നല്ല ഉറക്കം ലഭിക്കുന്നതിന് രാത്രിയിൽ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ

Synopsis

രാത്രിയിൽ കഫീൻ കഴിക്കുന്നത് സ്വാഭാവിക ഉറക്കം തടസ്സപ്പെടുത്തും. കാപ്പി, ചായ, എനര്‍ജി ഡ്രിങ്ക്സ്, ശീതളപാനീയങ്ങൾ എന്നിവയെല്ലാം ഒഴിവാക്കുക. ഉറക്ക പ്രശ്‌നങ്ങൾക്ക് പുറമേ, കഫീൻ ചിലരിൽ ഉത്കണ്ഠ വർദ്ധിപ്പിക്കും.  

ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നമാണ് ഉറക്കമില്ലായ്മ. തെറ്റായ ശീലങ്ങളും ജീവിതശൈലിയുമൊക്കെ ഇതിന് കാരണമാകുന്നുണ്ട്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല, നിരവധി രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും ഉണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉറക്കത്തിൻറെ ഗുണനിലവാരം കൂട്ടാനാവും. രാത്രി കഴിക്കുന്ന ഭക്ഷണമാണ് നല്ല ഉറക്കത്തിനായി ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത്.

നല്ല ഉറക്കം ലഭിക്കുന്നതിന് രാത്രിയിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ...

ഒന്ന്...

രാത്രിയിൽ കഫീൻ കഴിക്കുന്നത് സ്വാഭാവിക ഉറക്കം തടസ്സപ്പെടുത്തും. കാപ്പി, ചായ, എനർജി ഡ്രിങ്ക്സ്, ശീതളപാനീയങ്ങൾ എന്നിവയിലെല്ലാം ഒഴിവാക്കുക. ഉറക്ക പ്രശ്‌നങ്ങൾക്ക് പുറമേ, കഫീൻ ചിലരിൽ ഉത്കണ്ഠ വർദ്ധിപ്പിക്കും 

രണ്ട്...

എരിവുള്ള ഭക്ഷണങ്ങൾ നെഞ്ചെരിച്ചിലും ദഹനക്കേടും ഉണ്ടാക്കും. എരിവുള്ള ഭക്ഷണം കഴിച്ച ശേഷം കിടക്കുമ്പോൾ, ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുകയും അസ്വസ്ഥത ഉണ്ടാക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. 

മൂന്ന്...

ഫാസ്റ്റ് ഫുഡ്, വറുത്ത ഭക്ഷണസാധനങ്ങൾ, ചീസുകൾ എന്നിവ പോലെ ഉയർന്ന അളവിൽ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ കൂടുതൽ സമയമെടുക്കും. രാത്രി ഇത്തരം ഭക്ഷണങ്ങൾ കഴിച്ചാൽ അത് ദഹിക്കാൻ പ്രയാസകരമായിരിക്കും.

നാല്...

കുക്കികൾ, കേക്കുകൾ, ഐസ്ക്രീം തുടങ്ങിയ മധുര പലഹാരങ്ങൾ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. 

അഞ്ച്...

നിങ്ങളുടെ വയറിന് ഭാരം തോന്നുന്ന ഭക്ഷണം ദഹിക്കാൻ കൂടുതൽ സമയമെടുക്കും. കൊഴുപ്പുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ ദഹനക്കേടിലേക്ക് നയിക്കുകയും രാത്രിയിൽ ഇടയ്ക്കിടെ ഉണരുന്നതിനും കാരണമാകും. ചീസ് ബർഗറുകൾ, ഫ്രൈകൾ, വറുത്ത ഭക്ഷണങ്ങൾ പോലുള്ളവ ഒഴിവാക്കുക.

ആറ്...

ഉയർന്ന അസിഡിറ്റി ഭക്ഷണം ഉറക്കക്കുറവിന് കാരണമാകും. സിട്രസ് ജ്യൂസ്, വൈൻ, തക്കാളി സോസ് എന്നിവ നെഞ്ചെരിച്ചിൽ കൂടുതൽ വഷളാക്കുന്നതിലൂടെ ഉറക്കത്തെ തടസ്സപ്പെടുത്തും. 

Read more  മുടി വളർച്ചയ്ക്ക് തേങ്ങാപ്പാൽ ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

 

PREV
click me!

Recommended Stories

തണുപ്പുകാലത്ത് ആസ്ത്മ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി