Latest Videos

യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സ​ഹായിക്കുന്ന വിറ്റാമിൻ ബി 12 അടങ്ങിയ ആറ് പഴങ്ങൾ

By Web TeamFirst Published Mar 25, 2024, 3:11 PM IST
Highlights

വിറ്റാമിൻ ബി 12 സമ്പുഷ്ടമായ ആപ്പിൾ യൂറിക് ആസിഡ് അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല, ആപ്പിളിലെ നാരുകൾ ദഹനം സുഗമമാക്കുകയും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകും ചെയ്യും.

ശരീരത്തിൽ ഉയർന്ന അളവിൽ യൂറിക് ആസിഡ് ഉണ്ടാകുന്നതിന് കാരണമാകുന്ന രോ​ഗാവസ്ഥയാണ് ഹൈപ്പർയൂറിസെമിയ എന്നത്. ശരീരത്തിലെ യൂറിക് ആസിഡിൻ്റെ അളവ് കൂടുന്നത് വൃക്കയിലെ കല്ലുകൾ, സന്ധിവാതം എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കുന്നതിന് ഡയറ്റിൽ‌ ഉൾപ്പെടുത്തേണ്ട വിറ്റാമിൻ ബി 12 അടങ്ങിയ പഴങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഓറഞ്ച്...

ഓറഞ്ചിൽ വിറ്റാമിൻ സി മാത്രമല്ല, വിറ്റാമിൻ ബി 12 ും അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

വാഴപ്പഴം...

വിറ്റാമിൻ ബി 12 അടങ്ങിയ വാഴപ്പഴം യൂറിക് ആസിഡിൻ്റെ അളവിൻ്റെ നിയന്ത്രണ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും സന്ധിവാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ആപ്പിൾ...

വിറ്റാമിൻ ബി 12 സമ്പുഷ്ടമായ ആപ്പിൾ യൂറിക് ആസിഡ് അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല, ആപ്പിളിലെ നാരുകൾ ദഹനം സുഗമമാക്കുകയും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകും ചെയ്യും.

കിവിപ്പഴം...

വിറ്റാമിൻ ബി 12 കൊണ്ട് സമ്പുഷ്ടമാണ് കിവിപ്പഴം. ദിവസവും ഒരു കിവിപ്പഴം കഴിക്കുന്നത് മരുന്നില്ലാതെ സ്വാഭാവികമായി ഉയർന്ന യൂറിക് ആസിഡിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

സ്ട്രോബെറി...

വിറ്റീമിൻ ബി 12 അടങ്ങിയ മറ്റൊരു പഴമാണ് സ്ട്രോബെറി. രുചിയിൽ മാത്രമല്ല, ഉയർന്ന യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കുന്നതിനും സ്ട്രോബെറി സഹായകമാണ്.

പെെനാപ്പിൾ...

വിറ്റാമിൻ ബി 12 അടങ്ങിയ മറ്റൊരു ഫലമാണ് പൈനാപ്പിൾ. ഈ പഴത്തിൽ യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കുന്നതിന് ഫലപ്രദമായ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഈ പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന യൂറിക് ആസിഡിൻ്റെ അളവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും.

തണ്ണിമത്തൻ...

യൂറിക് ആസിഡിൻ്റെ അളവ് ലഘൂകരിക്കുന്നതിൽ തണ്ണിമത്തൻ സഹായകമാണ്. ഇതിലെ ഉയർന്ന ജലാംശം ടോക്സിൻ പുറന്തള്ളാൻ സഹായിക്കുകയും വൃക്കകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. 

ശരീരത്തിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ അവ​ഗണിക്കരുത്, ഉയർന്ന കൊളസ്ട്രോളിന്റേതാകാം


 

click me!