ആസ്ത്മ രോ​ഗികൾ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

Published : Nov 27, 2024, 08:15 PM IST
ആസ്ത്മ രോ​ഗികൾ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

Synopsis

പൊടിയും പുകയുമുള്ള ചുറ്റുപാടുകളിൽ മാസ്ക് ധരിക്കുന്നത് ശ്വാസകോശത്തെ സംരക്ഷിക്കും.  മാസ്ക് ധരിക്കുന്നത്, പൂമ്പൊടി, പൊടി, ഡീസൽ എക്‌സ്‌ഹോസ്റ്റ് തുടങ്ങിയ വായുവിലൂടെയുള്ള അലർജികളുമായുള്ള സമ്പർക്കം ഗണ്യമായി കുറയ്ക്കുന്നതായി ജേണൽ ഓഫ് അലർജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി. 

ആസ്ത്മ രോ​ഗികളുടെ എണ്ണം കൂടി വരികയാണ്. വായുമലിനികരണമാണ് ആസ്ത്മ ബാധിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്. ശ്വാസകോശത്തിലെ ശ്വാസനാളങ്ങളെ ബാധിക്കുന്ന രോ​ഗാവസ്ഥയാണ് ആസ്ത്മ. ശ്വാസംമുട്ടൽ, ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ ആസ്ത്മയുടെ സാധാരണ ലക്ഷണങ്ങളാണ്. ആസ്ത്മ തടയാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഒന്ന്

അലർജി പ്രശ്നം ഓരോ വ്യക്തിയ്ക്കും വ്യത്യാസപ്പെടാം. ചിലർക്ക് പൊടിയാകും മറ്റ് ചിലർക്ക് തണുപ്പും പുകയുമാകും. ഏതാണ് നിങ്ങളെ പ്രധാനമായി അലട്ടുന്നതെന്ന് തിരിച്ചറിഞ്ഞ് ചികിത്സ തേടേണ്ടത് പ്രധാനമാണ്.

രണ്ട്

പൊടിയും പുകയുമുള്ള ചുറ്റുപാടുകളിൽ മാസ്ക് ധരിക്കുന്നത് ശ്വാസകോശത്തെ സംരക്ഷിക്കും.  മാസ്ക് ധരിക്കുന്നത്, പൂമ്പൊടി, പൊടി, ഡീസൽ എക്‌സ്‌ഹോസ്റ്റ് തുടങ്ങിയ വായുവിലൂടെയുള്ള അലർജികളുമായുള്ള സമ്പർക്കം ഗണ്യമായി കുറയ്ക്കുന്നതായി ജേണൽ ഓഫ് അലർജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, കണ്ടെത്തി. N95s പോലുള്ള നല്ല നിലവാരമുള്ള മാസ്കുകൾക്ക് സൂക്ഷ്മ കണങ്ങളെ തടയാൻ കഴിയും.

മൂന്ന്

വളർത്തുമൃഗങ്ങൾ, പൂപ്പൽ, പൊടിപടലങ്ങൾ തുടങ്ങിയവയിൽ നിന്ന് മാറി നിൽക്കുക. അലർജികൾ ആസ്ത്മ ലക്ഷണങ്ങളെ വഷളാക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. വീട് വൃത്തിയായി സൂക്ഷിക്കുന്നതിലൂടെയും എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നതിലൂടെയും അലർജിയുടെ എക്സ്പോഷർ കുറയ്ക്കുന്നത് ആസ്ത്മ ലക്ഷണങ്ങളെ ഗണ്യമായി കുറയ്ക്കും. എപ്പോഴും വീട് പതിവായി വൃത്തിയാക്കുകയും ഹൈപ്പോഅലോർജെനിക് കിടക്കകൾ ഉപയോഗിക്കുകയും ചെയ്യുക.

നാല്

ആസ്ത്മ ഉണ്ടെങ്കിൽ പുകവലി ഒഴിവാക്കുക. കാരണം ഇത് ശ്വാസനാളത്തെ ബാധിക്കാം. പുകവലി ശ്വാസനാളത്തിൻ്റെ വീക്കത്തിനും ഇടുങ്ങിയതിനും കാരണമാകുന്നതായിദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പുകവലി ഉപേക്ഷിക്കുന്നത് ആസ്ത്മയുടെ ലക്ഷണങ്ങളും ശ്വാസകോശ പ്രവർത്തനവും മെച്ചപ്പെടുത്തുമെന്ന് വിദ​​ഗ്ധർ പറയുന്നു.

അഞ്ച്

അലർജി പ്രശ്നമുള്ളവർ വിവിധ പെർഫ്യൂമുകൾ ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക. പെർഫ്യൂമുകൾ, എയർ ഫ്രെഷനറുകൾ എന്നിവയിൽ നിന്നുള്ള സുഗന്ധങ്ങൾ ആസ്ത്മ ലക്ഷണങ്ങൾ ​വഷളാക്കുന്നു. സുഗന്ധദ്രവ്യങ്ങളിലെ രാസവസ്തുക്കൾ ചുമ, ശ്വാസംമുട്ടൽ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾക്ക് ഇടയാക്കും. 

ആറ്

തണുത്ത കാലാവസ്ഥ അലർജിയ്ക്ക് ഇടയാക്കുന്നു. ചുമ, ശ്വാസം മുട്ടൽ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും. തണുപ്പുള്ള ദിവസങ്ങളിൽ പുറത്ത് പോകേണ്ടി വന്നാൽ ശ്വാസകോശത്തിലേക്ക് വായു എത്തുന്നതിന് മുമ്പ് മൂക്കിലും വായിലും ഒരു സ്കാർഫ് അല്ലെങ്കിൽ മാസ്ക് ധരിക്കുക. 

പേശികളുടെ കരുത്ത് മെച്ചപ്പെടുത്തുന്നതിന് പൈലേറ്റ്സ് വ്യായാമം ; വീഡിയോയുമായി സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനർ


 

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്