പ്രമേഹമുള്ളവരുടെ ശ്രദ്ധയ്ക്ക്; ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കണേ...

By Web TeamFirst Published Jan 4, 2021, 4:48 PM IST
Highlights

പാരമ്പര്യ ഘടകങ്ങൾ,  മാനസിക സമ്മർദ്ദം, അമിതവണ്ണം, ആരോഗ്യകരമല്ലത്ത ഭക്ഷണശീലം, വ്യായാമക്കുറവ് എന്നിവ പ്രമേഹത്തിന് കാരണമാകാം.

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്. പാരമ്പര്യ ഘടകങ്ങൾ,  മാനസിക സമ്മർദ്ദം, അമിതവണ്ണം, ആരോഗ്യകരമല്ലത്ത ഭക്ഷണശീലം, വ്യായാമക്കുറവ് എന്നിവ പ്രമേഹത്തിന് കാരണമാകാം. വിശപ്പും ക്ഷീണവും, മങ്ങിയ കാഴ്ച, ത്വക്കിൽ ചൊറിച്ചിൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക എന്നിവയാണ് പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങൾ എന്ന് പറയുന്നത്. പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

പതിവായി വ്യായാമം ചെയ്യുക...

പ്രമേഹരോഗികൾ ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യണം. പതിവായി വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ആരോഗ്യകരമായ ഭാരം നിലനിർത്തുകയും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

 

 

ധാരാളം വെള്ളം കുടിക്കുക...

ആവശ്യത്തിന് വെള്ളം കുടിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകും. ഇത് നിർജ്ജലീകരണം ലഘൂകരിക്കുകയും ശരീരത്തിൽ നിന്നുള്ള അധിക വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. 

ധാന്യങ്ങൾ ഉൾപ്പെടുത്തുക...

ഭക്ഷണം പാകം ചെയ്യുമ്പോൾ ഒന്നിൽ കൂടുതൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് പോഷകഗുണം വർദ്ധിപ്പിക്കുന്നു. തവിടടങ്ങിയതും നാരടങ്ങിയതുമായ ഭക്ഷണം ശീലമാക്കുക. തേങ്ങയുടേയും ഉപ്പിന്റെയും എണ്ണയുടെയും ഉപയോഗം കുറയ്ക്കുക.

 

 

കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക...

കൃത്യ സമയത്ത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക. ദിവസവും മൂന്ന് നേരം വലിയ അളവിൽ ഭക്ഷണം കഴിക്കാതെ 5 മുതൽ 6 നേരമായി കുറച്ചു കുറച്ചായി കഴിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ ഉപേക്ഷിക്കുക.

സമ്മർദ്ദം ഒഴിവാക്കുക...

സമ്മർദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ചില സ്ട്രെസ് ഹോർമോണുകൾ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു.

 

 

ആരോഗ്യകരമായ ഭാരം നിലനിർത്തൂ...

ആരോഗ്യകരമായ ജീവിതം നയിക്കാൻ ആരോഗ്യകരമായ ഭാരം വളരെ പ്രധാനമാണ്. ഒരു ഡയറ്റ് പ്ലാൻ പിന്തുടർന്ന്  ഭാരം നിയന്ത്രിക്കുക. ഭാരം കൂടുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം.

click me!