
ബെംഗളൂരു: അനസ്തേഷ്യയുടെ മരുന്ന് അമിതമായതിനെ തുടർന്ന് ആറ് വയസുകരാൻ മരിച്ചു. നേത്ര ശസ്ത്രക്രിയ ചെയ്യുന്നതിനായാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ട് വന്നത്. ഡോക്ടര്‍മാരുടെ അശ്രദ്ധ കാരണമാണ് മകൻ മരിച്ചതെന്ന് കുട്ടിയുടെ അച്ഛൻ സെൽവരാജ് പറഞ്ഞു.
ഹേസരഘട്ട മെയിൻ റോഡിൽ സ്ഥിതി ചെയ്യുന്ന മഞ്ജുനാഥ നേത്രാലയയിലാണ് സംഭവം. മകന്റെ മരണത്തിന് കാരണം ഡോക്ടർമാരുടെ അശ്രദ്ധയും അനസ്തേഷ്യയുടെ അമിത അളവുമാണെന്നും ആരോപിച്ച് പിതാവ് കേസ് ഫയൽ ചെയ്തു.
കുട്ടിക്ക് ശ്വാസ തടസം ഉണ്ടായതായും അതാണ് മരണത്തിന് കാരണമായതെന്നും ഡോക്ടർമാർ പറഞ്ഞു. ഞങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, തുടർനടപടികൾക്കായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് ബാഗലഗുണ്ടെ പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam