
'സ്കീറ്റർ സിൻഡ്രോം' (Skeeter Syndrome) എന്ന രോഗത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?. ഒരു വ്യക്തിയെ കൊതുക് കടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു അപൂർവ അലർജി പ്രതികരണമാണ് സ്‌കീറ്റർ സിൻഡ്രോം എന്ന രോഗാവസ്ഥ. ഇത് കൊതുക് ഉമിനീരിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളോടുള്ള അലർജി പ്രതികരണമാണെന്ന് വിദഗ്ധർ പറയുന്നു.
' കൊതുക് ശരീരത്തിൽ കുത്തുമ്പോൾ പ്രോട്ടീനുകൾ അടങ്ങിയ മനുഷ്യ ചർമ്മത്തിലേക്ക് കൊതുക് ഉമിനീർ കുത്തിവയ്ക്കുന്നു. ഇത് മിക്ക ആളുകളിലും ചെറിയ പ്രതിരോധ പ്രതികരണത്തിന് കാരണമാകുന്നു. സ്‌കീറ്റർ സിൻഡ്രോം അപൂർവമാണെങ്കിലും ഇത് ഗുരുതരമായ ഒരു ആരോഗ്യ പ്രശ്‌നമാണ്. കാരണം ഇത് ഗുരുതരമായ ലക്ഷണങ്ങൾക്ക് കാരണമാകും. ഇത് കൃത്യസമയത്ത് ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കിൽ മാരകമായേക്കാം. ലക്ഷണങ്ങൾ തിരിച്ചറിയുകയും കൊതുകുകടിയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നത് അതിന്റെ തീവ്രത കുറയ്ക്കുന്നതിന് അത്യന്താപേക്ഷിതമാണ്...' - മാഹിമിലെ എസ്‌എൽ റഹേജ ഹോസ്പിറ്റലിലെ കൺസൾട്ടന്റ്-ഇന്റേണൽ മെഡിസിൻ ഡോ. നിഖിൽ കുൽക്കർണി പറഞ്ഞു.
കൊതുകിന്റെ ഉമിനീരിലെ അലർജി പോളിപെപ്റ്റൈഡുകൾ മൂലമാണ് ഇത് സംഭവിക്കുന്നത്. അതിനാൽ ഇത് പകർച്ചവ്യാധിയല്ല. പ്രതികരണത്തിന്റെ വലുപ്പവും തീവ്രതയും അനുസരിച്ച് വ്യക്തികൾക്കിടയിൽ ഈ അവസ്ഥ വ്യത്യാസപ്പെടാം.
സ്‌കീറ്റർ സിൻഡ്രോമിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
തീവ്രമായ ചൊറിച്ചിൽ : കൊതുക് കുത്തിയ ഭാഗത്ത് തീവ്രമായി ചൊറിച്ചിൽ ഉണ്ടാകാം. ഇത് അസ്വസ്ഥത ഉണ്ടാക്കുന്നു.
നീർവീക്കം : കൊതുക് കടിയേറ്റ സ്ഥലം ഗണ്യമായി വീർക്കുന്നതാണ്. കടിയേറ്റ സ്ഥലത്തിന് അപ്പുറത്തേക്ക് വ്യാപിക്കും.
ചുവപ്പ് : കൊതുക് കടിയേറ്റതിന് ചുറ്റുമുള്ള ചർമ്മം ചുവപ്പും വീക്കവും ഉണ്ടാകാം.
വേദന : ചില വ്യക്തികൾക്ക് കടിയേറ്റ സ്ഥലത്ത് വേദന അനുഭവപ്പെടാം.
കുമിളകൾ : ചില കേസുകളിൽ കുമിളകൾ കാണപ്പെടുന്നത്. അപൂർവ സന്ദർഭങ്ങളിൽ, സ്‌കീറ്റർ സിൻഡ്രോം ഉള്ള വ്യക്തികൾക്ക് പനി, തലവേദന, ക്ഷീണം തുടങ്ങിയലക്ഷണങ്ങൾ അനുഭവപ്പെടാം.
നെയ്യ് കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam