മുഖം സുന്ദ​രമാക്കാൻ ഇതാ നാല് പൊടിക്കെെകൾ

By Web TeamFirst Published Nov 25, 2022, 10:19 PM IST
Highlights

മഞ്ഞള്‍ പണ്ടു കാലം മുതൽക്കേ ചർമ്മസംരക്ഷണത്തിനായി ഉപയോ​ഗിച്ച് വരുന്ന ഒന്നാണ്. മുഖക്കുരുവിന്, ചര്‍മത്തിന് നിറം നല്‍കാന്‍, മുഖത്തെ കറുത്ത പാടുകൾ, മുഖക്കുരു, മുഖക്കുരുവിന്റെ പാടുകൾ തുടങ്ങിയ സാധാരണ ചർമ്മപ്രശ്നങ്ങളെ ചെറുക്കാൻ മഞ്ഞൾ സഹായിക്കും. ദിവസവും മഞ്ഞളും പാലും ചേർത്ത് മുഖത്തിടുന്നത് മുഖകാന്തി കൂട്ടാൻ സഹായകമാണ്.

മുഖം സംരക്ഷണത്തിന് ബ്യൂട്ടി പാർലറുകളിൽ പോയി ധാരാളം പണം ചിലവാക്കുന്നവരാണ് നമ്മളിൽ അധികം പേരും. വെളുക്കാനും സൗന്ദര്യത്തിനുമായി കൃത്രിമ വഴികൾ നോക്കുന്നതിനേക്കാൾ എളുപ്പം തികച്ചും സ്വാഭാവിക വഴികൾ തന്നെയാണ്. മുഖകാന്തി കൂട്ടാൻ വളരെ എളുപ്പം ചെയ്യാവുന്ന നമ്മുടെ അടുക്കളയിലെ ചേരുവകൾ ചേർത്ത് കൊണ്ടുള്ള പൊടിക്കെെൾ പരിചയപ്പെടാം...

ഒന്ന്...

അടുക്കളയിലെ പലഹാരങ്ങളുണ്ടാക്കാൻ സഹായിക്കുന്ന കടലമാവ് പല തരത്തിലെ സൗന്ദര്യ-ചർമ പ്രശ്‌നങ്ങൾക്കും പ്രതിവിധിയാണ്. ചർമത്തിലെ മൃത കോശങ്ങൾ സ്‌ക്രബ് ചെയ്ത് നീക്കുവാനും അഴുക്കും ഒഴിവാക്കുവാനും ഈ കടലപ്പൊടി മികച്ചതാണ്. മുഖക്കുരു, പാടുകൾസ  മുഖത്തെ അനാവശ്യമായ രോമങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിനും കടലമാവ് ഏറെ ഫലപ്രദമാണ്.

രണ്ട്...

മഞ്ഞൾ പണ്ടു കാലം മുതൽക്കേ ചർമ്മസംരക്ഷണത്തിനായി ഉപയോ​ഗിച്ച് വരുന്ന ഒന്നാണ്. മുഖക്കുരുവിന്, ചർമത്തിന് നിറം നൽകാൻ, മുഖത്തെ കറുത്ത പാടുകൾ, മുഖക്കുരു, മുഖക്കുരുവിന്റെ പാടുകൾ തുടങ്ങിയ സാധാരണ ചർമ്മപ്രശ്നങ്ങളെ ചെറുക്കാൻ മഞ്ഞൾ സഹായിക്കും. ദിവസവും മഞ്ഞളും പാലും ചേർത്ത് മുഖത്തിടുന്നത് മുഖകാന്തി കൂട്ടാൻ സഹായകമാണ്.

മൂന്ന്...

ചെറുപയർ പൊടിക്ക് ആന്റിബാക്ടീരിയൽ ഗുണങ്ങൾ ധാരാളമുണ്ട്. ഇത് ചർമത്തിന്റെ ഉള്ളിലേക്കിറങ്ങി ചർമ കോശങ്ങളെ വൃത്തിയാക്കുന്നു. ചർമ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതു കൊണ്ടു തന്നെ കോശങ്ങൾക്ക് ഇറുക്കം നൽകാനും ചർമം അയഞ്ഞു തൂങ്ങുന്നതും ചുളിവുകൾ വീഴുന്നതും തടയാനും ഇത് സഹായിക്കുന്നു. സോപ്പിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണിത്.

നാല്...

ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ച ചേരുവകളിലൊന്നാണ് തൈര്. തൈരിലെ ലാക്റ്റിക് ആസിഡ് ചുളിവുകൾ തടയാനും നിങ്ങളുടെ ചർമ്മത്തെ ചുളിവുകൾ അകറ്റാൻ സഹായിക്കുന്നു. തൈരിൽ വിറ്റാമിൻ ഡി യുടെ ഗുണം അടങ്ങിയിട്ടുണ്ട്, ഇത് ചുളിവുകൾക്കെതിരെ പോരാടാൻ സഹായിക്കുന്നു. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും വളരെക്കാലം മൃദുവും മൃദുവും നൽകുകയും ചെയ്യുന്നു.

അമിതവണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ

 

click me!