
നിരവധി സ്കിൻ കെയർ ഉൽപ്പന്നങ്ങൾ ഇന്ന് കടകളിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ട്രെന്റായി നിൽക്കുന്നുണ്ട്. കൗമാരക്കാരും യുവജനങ്ങളും റെറ്റിനോൾ സെറങ്ങൾ, ഗ്ലൈക്കോളിക് ആസിഡ് ടോണറുകൾ തുടങ്ങി നിരവധി സ്കിൻ കെയർ ഉൽപ്പന്നങ്ങൾ വാങ്ങിക്കൂട്ടുകയാണ്. ജെൻ സിക്ക് സ്‌കിൻ കെയർ വെറുമൊരു ദിനചര്യയല്ല. അതൊരു ട്രെന്റ് ആണ്. വെൽനസ് എന്ന ടാഗ് ലൈനിനായുള്ള അഭിമാനചിഹ്നം. സോഷ്യൽ മീഡിയയുടെ ലോകത്ത് സമ്മർദ്ദങ്ങൾ ലഘൂകരിക്കാനുള്ള ഒരു മാർഗ്ഗം കൂടിയാണത്. എന്നാൽ ഇവിടെയാണ് പ്രശ്നം. നിങ്ങൾ പ്രോആക്ടീവ് കെയർ എന്ന് കരുതുന്നത് പലതും നിങ്ങളുടെ ചർമ്മത്തിന് ദോഷകരമായി ബാധിക്കുന്നു. പല ആളുകൾക്കും ഇത്തരത്തിലുള്ള പ്രോആക്ടീവുകളുടെ അമിതമായ ഉപയോഗം ചർമ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. ശക്തമായ ചേരുവകളുടെ ദുരുപയോഗമാണ് ഇതിന് വില്ലൻ.
റെറ്റിനോൾ, ഗ്ലൈക്കോളിക് ആസിഡ്, സാലിസിലിക് ആസിഡ് തുടങ്ങിയ ശക്തമായ ചേരുവകൾ മുമ്പ് മുഖക്കുരു, കറുത്തപാടുകൾ, അല്ലെങ്കിൽ വാർദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങൾ എന്നിവയുടെ ചികിത്സകൾക്ക് വേണ്ടി മാത്രം ഉപയോഗിച്ചിരുന്നവയാണ്. ഇന്ന്, തികച്ചും ആരോഗ്യകരമായ ചർമ്മമുള്ള കൗമാരക്കാർപോലും ഒരു ക്ലിനിക്കൽ ആവശ്യകതയോ ഡോക്ടറുടെ മേൽനോട്ടമോ ഇല്ലാതെ ഇവ ദിവസവും ഉപയോഗിക്കുന്നു. ഇത് ചർമ്മത്തെ ദോഷകരമായി ബാധിക്കുന്നമെന്ന് അറിയാതെ പോകുന്നു.
ഈർപ്പം ചർമ്മത്തിനുള്ളിൽ നിലനിർത്താനും പുറമേയുള്ള അഴുക്കുകൾ, ബാക്ടീരിയകൾ തുടങ്ങിയവയിൽ നിന്ന് പ്രതിരോധിക്കാനുമുള്ള ശരീരത്തിന്റെ ആദ്യത്തെ സുരക്ഷാ സംവിധാനമാണ് ചർമ്മകവചം. ചർമ്മം വരണ്ട് പൊട്ടുക, ചർമ്മത്തിൽ പുകച്ചിൽ, ചൊറിച്ചിൽ, നീറ്റൽ ,വിട്ടുമാറാത്ത വീക്കം എന്നിവയ്ക്ക് ഇടയാക്കും. ഇത് കൂടുതൽ ചർമ്മപ്രശ്‌നങ്ങളിലേക്കും നയിക്കും.
ഇവിടെയാണ് ഏറ്റവും വലിയ വിരോധാഭാസം. ആന്റി-ഏജിംഗ് ഹീറോസ് ശീർഷകത്തോടെ വിപണനം ചെയ്യുന്ന ഈ ആക്ടീവുകൾ, തെറ്റായി ഉപയോഗിച്ചാൽ യഥാർത്ഥത്തിൽ ചർമ്മത്തിന്റെ വാർദ്ധക്യം വേഗത്തിലാക്കിയേക്കാം. ചെറുപ്പമായ ചർമ്മത്തിൽ അമിതമായ എക്സ്ഫോളിയേഷനും റെറ്റിനോയിഡ് ഉപയോഗവും ചർമ്മത്തിന്റെ സ്വാഭാവികമായ പുനരുജ്ജീവന ശേഷി ഇല്ലാതാക്കുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ നേരത്തെയുള്ള നേരിയ ചുളിവുകൾക്കും ചർമ്മം നേർത്തുവരാനും കാരണമാകും.
ശ്രദ്ധിക്കേണ്ടത് മൂന്ന് കാര്യങ്ങൾ
ഡെർമറ്റോളജിസ്റ്റുകൾ യുവജനങ്ങളോട് ആവശ്യപ്പെടുന്നത്, ട്രെൻഡുകൾക്ക് പിറകേ പോകാതെ അടിസ്ഥാനപരമായ ചർമ്മസംരക്ഷണത്തിലേക്ക് തിരികെ വരാനാണ്:
2. മോയ്സ്ചറൈസർ : ചർമ്മകവചം നന്നാക്കാൻ സഹായിക്കുന്ന സെറാമൈഡ്സ് അടങ്ങിയ ഒരു നല്ല മോയ്സ്ചറൈസർ നിർബന്ധമാക്കുക.
3. സൺസ്ക്രീൻ : ഏറ്റവും പ്രധാനം, എല്ലാ ദിവസവും, വീടിനുള്ളിൽ ഇരിക്കുമ്പോൾ പോലും, SPF 30-ന് മുകളിലുള്ള സൺസ്ക്രീൻ ഉപയോഗിക്കുക.
റെറ്റിനോൾ, ഗ്ലൈക്കോളിക് ആസിഡുകൾ പോലുള്ള ശക്തമായ ചേരുവകൾ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക. നിങ്ങളുടെ ചർമ്മം ആരോഗ്യകരമാണെങ്കിൽ അത് മോശമാകാതെ ഉള്ള ആരോഗ്യം നിലനിർത്തുന്നതിൽ ശ്രദ്ധിക്കുക.