ഓയിൽ സ്കിൻ ഉള്ളവരുടെ ശ്രദ്ധയ്ക്ക്; ഇതാ ചില ടിപ്സ്...

By Web TeamFirst Published Oct 29, 2021, 2:04 PM IST
Highlights

ഉറങ്ങുന്നതിന് മുൻപ് മേക്കപ്പ് നീക്കം ചെയ്യാൻ മറക്കരുത്. ഇത് സുഷിരങ്ങൾ അടഞ്ഞുപോകാനും മറ്റ് ചർമ്മപ്രശ്നങ്ങളിലേക്ക് നയിക്കാനും ഇടയാക്കും.
 

കാലാവസ്ഥയിലെ മാറ്റങ്ങൾ ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് എണ്ണമയമുള്ള ചർമ്മമുള്ളവരെയാണ് (oil skin). സെബാസിയസ് ഗ്രന്ഥികൾ ചർമ്മത്തെ മൃദുലവും ഈർപ്പമുള്ളതുമായി നിലനിർത്താൻ സെബം ഉത്പാദിപ്പിക്കുന്നു. എന്നാൽ അധിക സെബം ഉൽ‌പാദിപ്പിക്കുമ്പോൾ ചർമ്മത്തിന് എണ്ണമയമുള്ളതായി തോന്നുകയും മുഖക്കുരുവിനും മറ്റ് പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. ഓയിൽ സ്കിൻ ഉള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

ഓയിൽ സ്കിൻ ഉള്ളവർ ഇടവിട്ട് മുഖം കഴുകുക. അടഞ്ഞ സുഷിരങ്ങൾ, മുഖക്കുരു, മറ്റ് പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്ന അഴുക്ക്, മലിനീകരണം, എണ്ണയുടെ ഉത്പാദനം എന്നിവ ഒഴിവാക്കാൻ സഹായിക്കും.

രണ്ട്...

ഉറങ്ങുന്നതിന് മുൻപ് മേക്കപ്പ് നീക്കം ചെയ്യാൻ മറക്കരുത്. ഇത് സുഷിരങ്ങൾ അടഞ്ഞുപോകാനും മറ്റ് ചർമ്മപ്രശ്നങ്ങളിലേക്ക് നയിക്കാനും ഇടയാക്കും.

മൂന്ന്...

ആഴ്ചയിൽ രണ്ടോ മൂന്നോ തവണയെങ്കിലും പ്രകൃതിദത്ത ഫേസ് പാക്ക് ഉപയോ​ഗിക്കുക. ചന്ദനം, മുൾട്ടാനി മിട്ടി, കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ നല്ലതാണ്.

നാല്...

ചർമ്മത്തിലെ വ്യത്യസ്ത പ്രശ്നങ്ങൾ പരിഹരിക്കാൻ സെറം ഉപയോഗിക്കുക. തിളക്കത്തിനും ആന്റി-ഏജിങ് ഇഫക്റ്റിനും, തിളക്കവും ആന്റി-ഏജിങ് ഗുണങ്ങളുമുള്ള ഒരു സെറം ഉപയോഗിക്കുക.

അഞ്ച്...

എണ്ണമയമുള്ള ചർമ്മത്തെ മൃദുവുമാക്കുന്നതിനുള്ള പ്രകൃതിദത്ത ഓയിൽ ഫ്രീ ക്ലെൻസറായി പാൽ കണക്കാക്കപ്പെടുന്നു. പാൽ ചർമ്മത്തിന്റെ സ്വാഭാവിക പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു. രണ്ടോ മൂന്നോ തുള്ളി ലാവെൻഡർ ഓയിൽ അല്ലെങ്കിൽ രണ്ട് ടേബിൾസ്പൂൺ ചന്ദനം പാലിൽ കലർത്തുക. രാത്രിയിൽ കിടക്കുന്ന നേരം ഈ മിശ്രിതം തുണിയിൽ മുക്കി മുഖത്ത് പുരട്ടുക. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് ചർമ്മത്തിന് കുറച്ച് നേരം മസാജ് ചെയ്യുക. ശേഷം രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. 

നഖങ്ങള്‍ കേടാകുന്നതും 'സ്‌കിന്‍ ഡ്രൈ' ആകുന്നതും; അറിയാം ഈ ആരോഗ്യപ്രശ്‌നം

 

click me!