പുകവലിക്കുന്നവരില്‍ കൊവിഡ് പടരുന്നതിനുള്ള സാധ്യത കൂടുതല്‍; ചൈനയുടെ അനുഭവം ഇങ്ങനെ...

By Web TeamFirst Published Mar 26, 2020, 1:04 PM IST
Highlights

ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ വൈറസുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും വിലയിരുത്തലുകളുമാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. അതില്‍ ഏറ്റവും ഒടുവില്‍ പറയുന്നത് മറ്റുള്ളവരെ അപേക്ഷിച്ചു പുകവലിക്കുന്നവരിൽ കൊവിഡ് 19 രോഗം പടരുന്നതിനുള്ള സാധ്യത കൂടുതലാണ് എന്നാണ്. 

ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ വൈറസുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും വിലയിരുത്തലുകളുമാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. അതില്‍ ഏറ്റവും ഒടുവില്‍ പറയുന്നത് മറ്റുള്ളവരെ അപേക്ഷിച്ചു പുകവലിക്കുന്നവരിൽ കൊവിഡ് 19 രോഗം പടരുന്നതിനുള്ള സാധ്യത കൂടുതലാണ് എന്നാണ്. ചൈനയിൽ കൊവിഡ് രോഗം ബാധിച്ചവരിൽ പുകവലിക്കുന്നവർ ഗുരുതരാവസ്ഥയിലായിരുന്നെന്ന് റോചസ്റ്ററിലെ മയോ ക്ലിനിക് നികോട്ടിൻ ഡിപ്പെൻഡൻസ് സെന്റർ ഡയറക്ടര്‍ ജെ. ടെയ്‍ലർ ഹെയ്സ് പറഞ്ഞു.

അതുകൊണ്ടുതന്നെ, പുകവലിക്കുന്നവർ അത് ഒഴിവാക്കുന്നതാണു ഉചിതമായ മാർഗമെന്നും വിദഗ്ധർ ഉപദേശിക്കുന്നു. പുകവലിക്കാരെ കൊവിഡ് വൈറസ് ബാധിക്കാൻ സാധ്യതയെന്നു ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്. സിഗരറ്റ് വലിക്കുമ്പോൾ ഓരോ തവണവും കൈ വായോടു ചേർത്തു പിടിക്കേണ്ടി വരുന്നതിനാൽ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘട പറയുന്നത്. 

കൂടാതെ, പുകവലിക്കാരുടെ ശ്വാസകോശത്തിനു പൊതുവേ ആരോഗ്യം കുറവയിരിക്കും. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനില്‍ ഫെബ്രുവരിയിൽ ഇതുമായി ബന്ധപ്പെട്ട് ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. ചൈനയിൽ രോഗം ബാധിച്ച 1,099 പേരിലാണ് ഇവർ പഠനം നടത്തിയത്. ഗുരുതരമായ രോഗലക്ഷണങ്ങൾ കാണിച്ച 173 പേരിൽ 6.9 ശതമാനവും പുകവലിക്കുന്നവരാണ്. ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ മുൻപുണ്ടായ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും പുകവലിക്കുന്നവരില്‍ ഏറെ  രോഗസാധ്യതയാണു കാണിക്കുന്നത്.

click me!