സ്ത്രീയുടെ വായിലൂടെ പുറത്തെടുത്തത് നാലടിയോളം നീളമുള്ള പാമ്പിനെ !

Published : Sep 01, 2020, 02:24 PM ISTUpdated : Sep 01, 2020, 03:15 PM IST
സ്ത്രീയുടെ വായിലൂടെ പുറത്തെടുത്തത് നാലടിയോളം നീളമുള്ള പാമ്പിനെ !

Synopsis

ശസ്ത്രക്രിയക്കിടെ റഷ്യന്‍ സ്വദേശിയായ സ്ത്രീയുടെ വായയിലൂടെ  പുറത്തെടുത്തത് നാലടിയോളം നീളമുള്ള കൂറ്റൻ പാമ്പിനെ. 

ശസ്ത്രക്രിയക്കിടെ റഷ്യന്‍ സ്വദേശിയായ സ്ത്രീയുടെ  വായിലൂടെ പുറത്തെടുത്തത് നാലടിയോളം നീളമുള്ള  പാമ്പിനെ. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പുറത്തെടുത്ത പാമ്പിന് ജീവനുണ്ടോ എന്നത് ദൃശ്യത്തിൽ നിന്നും വ്യക്തമല്ല.

ഡാജെസ്റ്റനിലെ ലെവാഷി എന്ന മലയോര ഗ്രാമത്തിൽനിന്നുള്ള സ്ത്രീയാണ് ദൃശ്യത്തിലുള്ളത് എന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാമ്പുകൾ ഏറെയുള്ള പ്രദേശമായതിനാൽ വീടിനു പുറത്ത് ജനങ്ങൾ കിടന്നുറങ്ങരുതെന്ന് ഗ്രാമത്തിലുള്ളവർക്ക് നിർദ്ദേശമുള്ളതായാണ് റിപ്പോർട്ടുകൾ. എന്നാല്‍ ഈ നിർദ്ദേശം ലംഘിച്ച് ഇവർ വീടിനു പുറത്തുറങ്ങിയ സമയത്ത് പാമ്പ് വായിലൂടെ കയറിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

ശസ്ത്രക്രിയയിൽ സഹായിക്കാനെത്തിയ നേഴ്സ് പാമ്പിന്റെ വലുപ്പം കണ്ട്  ഞെട്ടി പിന്നിലേക്കു മാറുന്നത് വീഡിയോയില്‍ കാണാം. ഏത് വിഭാത്തിൽപ്പെട്ട പാമ്പ് ആണെന്നോ എത്ര ദിവസങ്ങളായി അത് സ്ത്രീയുടെ ശരീരത്തിനുള്ളിലുണ്ടായിരുന്നു എന്നോ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമല്ല.

 

Also Read: ടോയ്‌ലറ്റിനുള്ളിൽ ഒട്ടും പ്രതീക്ഷിക്കാത്ത 'അതിഥി'; അമ്പരപ്പിക്കുന്ന വീഡിയോ വൈറല്‍...

PREV
click me!

Recommended Stories

മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ
സ്ത്രീകളിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ