വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ലക്ഷങ്ങളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്.  

ടോയ്‌ലറ്റ് സീറ്റിനുള്ളിൽ നിന്നും ആരും പ്രതീക്ഷിക്കാത്ത അപകടകാരിയായ അതിഥിയെ കണ്ട ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ. പെയ്റ്റൻ മാലോൺ എന്ന ട്വിറ്റർ ഉപയോക്താവ് ആണ് ടെക്സസിലുള്ള തന്‍റെ സുഹൃത്തിന്‍റെ അനുഭവം പങ്കുവച്ചത്. 

ടോയ്‌ലറ്റ് സീറ്റിനുള്ളിൽ നിന്ന് തല ഉയർത്തി വരുന്ന ഒരു പാമ്പിന്‍റെ വീഡിയോ ആണ് പെയ്റ്റൻ പങ്കുവച്ചത്. ഒരു ഗോൾഫ് സ്റ്റിക്ക് ഉപയോഗിച്ച് ആരോ പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതും അത് പതിയെ മുകളിലേക്ക് ഇഴഞ്ഞു വരാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 

Scroll to load tweet…

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ലക്ഷകണക്കിന്‌ ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്. നിരവധി കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചു. ഭയം നിറയ്ക്കുന്ന വീഡിയോ എന്നാണ് പലരും പറയുന്നത്.

അപകടകാരിയല്ലാത്ത റാറ്റ് സ്നേക്ക് ആണിതെന്നാണ് ഒരാൾ പ്രതികരിച്ചിരിക്കുന്നത്. ഉപയോഗിക്കാത്ത അവസരങ്ങളിൽ ടോയ്‌ലറ്റ് സീറ്റ് എപ്പോഴും അടച്ച് വയ്ക്കണമെന്ന മുന്നറിയിപ്പാണ് മറ്റൊരാൾ നൽകുന്നത്. 

Also Read: ചുവപ്പും ഓറഞ്ചും കലർന്ന നിറം; വീടിനുള്ളിൽ കണ്ടെത്തിയത് അപൂർവയിനം പാമ്പിനെ !.

മൃഗശാലയിലെ അണലി പ്രസവിച്ചു; 33 കുഞ്ഞുങ്ങള്‍; ചിത്രങ്ങള്‍ വൈറല്‍...