കൂര്‍ക്കം വലിക്കുന്നവരില്‍ മറവി രോഗം വരുമെന്ന് പഠനം

Published : Mar 07, 2019, 08:44 PM ISTUpdated : Mar 07, 2019, 09:10 PM IST
കൂര്‍ക്കം വലിക്കുന്നവരില്‍ മറവി രോഗം വരുമെന്ന് പഠനം

Synopsis

കൂര്‍ക്കം വലിക്കുന്നവരില്‍ മറവി രോഗം വരാനുളള സാധ്യത കൂടുതലെന്ന് പുതിയ പഠനം. 

കൂര്‍ക്കം വലിക്കുന്നവരില്‍ മറവി രോഗം വരാനുളള സാധ്യത കൂടുതലെന്ന് പുതിയ പഠനം. കൂര്‍ക്കം വലിക്കുന്നവരില്‍ മറവിരോഗത്തിന്‍റെ അളവുകോലെന്ന് പറയുന്ന 'തൗ' എന്ന ഘടകം വളരെ കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയാണ് പഠനം നടത്തിയത്. 

കൂര്‍ക്കംവലി ഇല്ലാത്തവരെ അപേക്ഷിച്ച് കൂര്‍ക്കം വലിക്കാരില്‍ ശരാശരി 4.5 ശതമാനംവരെ ഉയര്‍ന്ന അളവില്‍ തൗ ഉണ്ടാകുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. മറവിരോഗം ബാധിച്ചവരുടെ തലച്ചോറില്‍ നേരത്തേ നടത്തിയ പഠനങ്ങളിലും തൗ കണ്ടെത്തിയിട്ടുണ്ട്. കൂര്‍ക്കംവലി തൗവിന്‍റെ അളവ് വര്‍ധിപ്പിക്കും. ഒരാളുടെ ശരീരത്തില്‍ തലച്ചോറിലല്ലാതെ മറ്റുഭാഗങ്ങളില്‍ തൗവിന്‍റെ അളവ് കൂടുതലായാല്‍ അത് അയാളില്‍ കൂര്‍ക്കംവലിക്ക് സാധ്യത വര്‍ധിപ്പിക്കാന്‍ ഇടയാക്കും എന്നീ കാര്യങ്ങളും പഠനം സൂചിപ്പിക്കുന്നു. അതുപോലെ തന്നെ, കൂര്‍ക്കംവലി  ഹൃദയത്തെയും ബാധിക്കുമെന്ന് പല പഠനങ്ങളും പറയുന്നു.

കൂര്‍ക്കം വലിയുടെ പ്രധാന കാരണം

അമിതവണ്ണവും രാത്രിയിലെ മദ്യപാനവും കൂര്‍ക്കം വലി ഉണ്ടാകാനും ഗുരുതരമാകാനും കാരണമാകുന്ന ഘടകങ്ങളാണ്. അതുപോലെ തന്നെ പൂര്‍ണമായും മലര്‍ന്ന് കിടന്നുളള ഉറക്കം കൂര്‍ക്കം വലിയുടെ പ്രധാന കാരണമാണ്. 

ചികിത്സ 

ശരീര ഭാരം കുറയ്ക്കുക, വ്യായാമം ചെയ്യുക , തണുത്ത ഭക്ഷണം കഴിയുന്നതും ഒഴിവാക്കുക. മദ്യപാനം, പുകവലി, ലഹരി പൂര്‍ണ്ണമായും ഉപക്ഷേിക്കുക. ഒരു വശം ചരിഞ്ഞ് കിടന്നുറങ്ങുക, അതുപോലെ തന്നെ കൂര്‍ക്കം വലിയുളളവര്‍ മൃദുവായ മെത്ത ഒഴിവാക്കണം.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി
ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ഏഴ് ദൈനംദിന ഭക്ഷണങ്ങൾ