
കുട്ടികളില്‍ കൊവിഡിന്‍റെ തീവ്രത വര്‍ധിക്കാനിടയുള്ളതിനാല്‍ ജാഗ്രതവേണമെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു. കൊവിഡ് പിടിപെടുന്ന മിക്ക കുട്ടികളിലും ലക്ഷണങ്ങൾ കാണുന്നില്ല. ചില സന്ദർഭങ്ങളിൽ വൈറസ് കുട്ടികളിൽ രണ്ട് തരത്തിൽ ബാധിക്കുന്നുവെന്ന് ഡോ. വി കെ പോള്‍ പറഞ്ഞു.
ചില കേസുകളിൽ ന്യുമോണിയ പോലുള്ള ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടാമതായി, കൊവിഡ് 19 ൽ നിന്ന് അടുത്തിടെ സുഖം പ്രാപിച്ച കുട്ടികളിൽ മൾട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് ഭേദമായ കുട്ടികളിൽ ആറാഴ്ച കഴിഞ്ഞ് വീണ്ടും പനിയും തിണർപ്പും ഛർദ്ദിയും ഉണ്ടാകുന്നത് കണ്ട് വരുന്നുണ്ടെന്നും ഡോ. വി കെ പോള്‍ പറയുന്നു. കൊവിഡിന്റെ രണ്ടാം തരംഗത്തിലും കുട്ടികളെ കാര്യമായി രോഗം ബാധിച്ചിട്ടില്ല.
കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം കുറവാണെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ മൂന്നാം തരംഗത്തില്‍ കുട്ടികളെയാണ് കാര്യമായി രോഗം ബാധിക്കാന്‍ പോകുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ വകഭേദമായ H10N3 വെെറസ് ബാധ ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam