ബ്ലഡ് ക്യാന്‍സര്‍; പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Web Desk   | others
Published : Dec 19, 2019, 04:08 PM ISTUpdated : Dec 19, 2019, 04:20 PM IST
ബ്ലഡ് ക്യാന്‍സര്‍; പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Synopsis

ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. 

രക്തോല്‍പ്പാദനം കുറയുന്ന അവസ്ഥയാണ് ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ. തുടക്കത്തില്‍ ചിലപ്പോള്‍ രോഗം കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ഈ രോഗം ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പെട്ടെന്ന കുറഞ്ഞുക്കൊണ്ടിരിക്കും..

രക്തക്കുഴലുകള്‍ പൊട്ടി അമിത രക്തസ്രാവം ഉണ്ടാകുന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ഇങ്ങനെ അമിത രക്തസ്രാവം ഉണ്ടാകുന്നതിന്റെ ഭാഗമായി രക്തം ത്വക്കില്‍ക്കൂടി വരാനും തൊലിയില്‍ ചുവന്ന പാടുകള്‍ ഉണ്ടാകാനും കാരണമാകുന്നു. ഇടയ്ക്കിടെയുണ്ടാകുന്ന പനിയും ബ്ലഡ് ക്യാന്‍സറിന്റെ പ്രധാന ലക്ഷണമാണ്. ഭാരം പെട്ടെന്ന് കുറയുക. മൂക്ക്, മലദ്വാരം എന്നീ ഭാഗങ്ങളില്‍ അമിത ബ്ലീഡിംഗ് ഉണ്ടാകുന്നതും രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്.

ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തണം. ലുക്കീമിയ പിടിപെടുന്നവരില്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഇങ്ങനെ സംഭവിക്കുമ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകും..

ഇത് ത്വക്കില്‍ക്കൂടി രക്തം വരാനും ചര്‍മത്തില്‍ ചുവന്നപാടുകള്‍ ഉണ്ടാകാനും കാരണമാകും. ഇടയ്ക്കിടെ വരുന്ന പനിയാണ് രക്താര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണം. രോഗം കോശങ്ങളുടെ പ്രതിരോധശേഷി നശിപ്പിക്കുന്നതാണ് ഇതിന്റെ കാരണം. കാരണമില്ലാതെ രാത്രിയില്‍ വിയര്‍ക്കുക, ഭാരം പെട്ടെന്ന് കുറയുക,  മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും സൂക്ഷിക്കണം.

തലവേദന, ചര്‍മത്തിലും വായിലും മറ്റുമുണ്ടാകുന്ന തടിപ്പുകളും വ്രണങ്ങളും, എല്ലുകളിലും സന്ധികളിലുമുണ്ടാകുന്ന വേദന എന്നിങ്ങനെയുള്ള എല്ലാ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടതാണ്. എല്ലായ്പ്പോഴും ഇത് ക്യാൻസറിന്റെ ലക്ഷണങ്ങൾ ആകണമെന്നില്ല. എങ്കിലും ഇത്തരം അവസ്ഥകള്‍ ഉണ്ടായാല്‍ ഒരു വിശദപരിശോധന നടത്തുക. 
 

PREV
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ