കൊവിഡ് 19; ചിലർ ലക്ഷണങ്ങൾ കാണിക്കുന്നില്ല, എന്ത് കൊണ്ട്...?

By Web TeamFirst Published Mar 31, 2020, 10:16 AM IST
Highlights

കൊവിഡ്‌ ബാധിതരില്‍ ലക്ഷണങ്ങളൊന്നും കാണിക്കാത്തവരുടെ എണ്ണം വൈറസ്‌ ബാധിച്ച മൊത്തം ആള്‍ക്കാരുടെ മൂന്നിലൊന്നുവരാമെന്നു വിദഗ്‌ധര്‍ പറയുന്നു.  സൗത്ത്‌ ചൈനാ മോണിങ്‌ പോസ്‌റ്റ്‌ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ അടുത്തിടെ പുറത്ത് വിട്ടിരുന്നു.

ലോകമെങ്ങും കൊറോണയുടെ ഭീതിയിലാണ്. നിരവധി പേരിൽ കൊറോണ പടർന്ന് കൊണ്ടിരിക്കുന്നു. പനി,ചുമ, തൊണ്ട വേദന എന്നിവയാണ് വെെറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ ഈ പറഞ്ഞ ലക്ഷണങ്ങളൊന്നും ചിലരിൽ കാണുന്നില്ല. കൊവിഡ്‌ ബാധിതരില്‍ ലക്ഷണങ്ങളൊന്നും കാണിക്കാത്തവരുടെ എണ്ണം വൈറസ്‌ ബാധിച്ച മൊത്തം ആള്‍ക്കാരുടെ മൂന്നിലൊന്നുവരാമെന്നു വിദഗ്‌ധര്‍ പറയുന്നു.  സൗത്ത്‌ ചൈനാ മോണിങ്‌ പോസ്‌റ്റ്‌ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ അടുത്തിടെ പുറത്ത് വിട്ടിരുന്നു.

പ്രകടമായ ലക്ഷണങ്ങളില്ലാതെ കൂടുതൽ കൊറോണ വൈറസ്  രോഗപകർച്ച രേഖപ്പെടുത്തിയ രാജ്യമാണ് ചൈന. വൈറസ് വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, നിർഭാഗ്യവശാൽ  വിനാശകരമായ തരത്തിൽ  വൈറസ് പകരുന്നത്  സംബന്ധിച്ച് നിരവധി അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ഉദാഹരണത്തിന്, എല്ലാവരും കടുത്ത രോഗ ലക്ഷണങ്ങൾ കാണിക്കുന്നില്ല, ചില ആളുകൾ ലക്ഷണങ്ങളേ കാണിക്കുന്നില്ല, മറ്റുള്ളവർ‌ സ്വമേധയാ ഇല്ലാതാകുന്ന  നേരിയ ലക്ഷണങ്ങൾ‌ മാത്രമേ പ്രകടിപ്പിക്കുന്നുള്ളൂ. 

വൈറസ് ബാധിച്ചിട്ടുണ്ടെന്നും അവ പകർച്ചവ്യാധിയാണെന്നും ഈ ആളുകൾക്ക് അറിയില്ലെന്നതുമാണ്.  അതിനാൽ തന്നെ അവർ  അവരുടെ ദൈനംദിന ജീവിതത്തിൽ പഴയതു പോലെ തുടരുന്നു. ഇത്  മറ്റുള്ള ആളുകളെ  ബാധിക്കുന്നതിന് കാരണമാകുകയും  ചെയ്യുന്നു. ഈ വൈറസ് സൃഷ്ടിക്കുന്ന ഏറ്റവും പ്രധാന പ്രശ്നമിതാണ്. കൊറോണ ബാധിച്ച പലരും ലക്ഷണങ്ങൾ കാണിക്കുന്നില്ല. ഇവരെ എങ്ങനെ തിരിച്ചറിയാമെന്നതിനെ പറ്റി ഹോമിയോ ഫിസിഷ്യൽ ഡോ. രാജേഷ് കുമാർ പറയുന്നു.

 മൂന്നിലൊന്ന് ആളുകൾക്ക് ലക്ഷണങ്ങൾ കാണിക്കാറില്ല. ഇതിന് പ്രധാനമായി രണ്ട് കാരണങ്ങളുണ്ട്. നമ്മുടെ ശരീരത്തിലേക്ക് കയറുന്ന വെെറസ് ഏകദേശം രണ്ട്  മുതൽ 14 ദിവസം കഴിയുമ്പോൾ ലക്ഷണങ്ങൾ കാണിക്കേണ്ടതാണ്. പക്ഷേ, ചിലരിൽ ഇൻക്യുബേഷന്റെ പിരീഡിന്റെ കാലയളവ് 21 ദിവസം വരെ നീണ്ട് പോകുന്നത് കാണുന്നുണ്ട്. രണ്ടാമത്തെ കാരണം, ചിലർക്ക് ശരീരത്തിൽ രോ​ഗപ്രതിരോധശേഷി ഉള്ളത് കൊണ്ട് തുടക്കത്തിൽ ലക്ഷണങ്ങളൊന്നും കാണുന്നില്ല. 

അതായത്, വെെറസ് ശരീരത്തിൽ കയറിയാൽ സാധാരണ കാണുന്ന ലക്ഷണം 103 മുതൽ 104 ഡ്രി​ഗി വരെ പനി ഉണ്ടാകുന്നു. അതൊടൊപ്പം വരണ്ട ചുമ, ശ്വാസംമുട്ടൽ എന്നി ലക്ഷണങ്ങളുണ്ടെങ്കിലാണ് സാധാരണ കൊറോണ വെെറസ് ബാധ പിടിച്ചവരാണോ എന്ന് സംശയിക്കുക. എന്നാൽ ചിലരിൽ ഈ ലക്ഷണങ്ങളൊന്നും കാണാതെ തന്നെ ഏകദേശം അഞ്ചോ ആറോ ദിവസങ്ങൾ കഴിയുമ്പോൾ തന്നെ പെട്ടെന്ന് ശ്വാസംമുട്ടൽ പോലെയോ നിമോണിയയുടെ ലക്ഷണങ്ങളോ കാണുന്നു. 

കൊവിഡിനുള്ള പരിശോധന നടത്തുമ്പോഴാണ് പോസ്റ്റിറ്റീവും. ലക്ഷണങ്ങളൊന്നും കാണാത്തത് കൊണ്ട് തന്നെ ആ വ്യക്തി നിസാരമായി ഇതിനെ കാണുകയോ നിരവധി പേരിൽ സമ്പർക്കം പുലർത്തികഴിഞ്ഞേക്കാം. അപ്പോഴേക്കും ഈ രോ​ഗം പലരിലും പിടിപ്പെട്ടിട്ടുണ്ടാകുമെന്ന് ഡോ. രാജേഷ് പറയുന്നു.

click me!