ശ്വാസതടസമുള്ളവർ മഴക്കാലത്ത് നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Published : Jun 05, 2026, 05:07 PM IST
Fever

Synopsis

കാലാവസ്ഥയെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കില്ലെങ്കിലും പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമുക്ക് കഴിയും. മഴക്കാലത്ത് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പലതരം രോഗങ്ങളും നമുക്ക് വന്നുപെടും. പ്രത്യേകിച്ചും മഴക്കാലം ശ്വാസതടസമുള്ളവർക്ക് വെല്ലുവിളികൾ നിറഞ്ഞതാണ്. താപനിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ഈർപ്പം, കാറ്റ്, തണുപ്പ് ഇതെല്ലം അവരെ നന്നായി ബാധിക്കും. കാലാവസ്ഥയെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കില്ലെങ്കിലും പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമുക്ക് കഴിയും. മഴക്കാലത്ത് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

  1. മഴക്കാലത്ത് വായുവിൽ ഈർപ്പവും പൊടിപടലങ്ങളും കൂടുതലായിരിക്കും. ഇത് ശ്വസിക്കുന്നതിന് അനുസരിച്ച് ശ്വാസതടസങ്ങൾ അനുഭവപ്പെടുകയും അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

2. തണുത്ത കാലാവസ്ഥ ആസ്മ പോലുള്ള രോഗങ്ങൾ ഉള്ളവർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഇത് ചുമ, ജലദോഷം, പനി എന്നിവയ്ക്കും കാരണമാകുന്നു.

3. മഴക്കാലത്ത് ഈർപ്പം തങ്ങി നിൽക്കുന്നതുകൊണ്ട് തന്നെ വീടിനുള്ളിൽ പൂപ്പൽ ഉണ്ടാവാനും ഇത് അലർജി പോലുള്ള പ്രശ്നങ്ങൾ വരാനും കാരണമാകുന്നു.

ശ്വാസതടസമുള്ളവർ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. എപ്പോഴും കയ്യിൽ ഇൻഹേലറും മരുന്നുകളും കരുതാൻ ശ്രദ്ധിക്കണം.

2. പുറത്തിറങ്ങുമ്പോൾ മൂക്കും വായയും മാസ്ക് ഉപയോഗിച്ച് മൂടുന്നത് തണുപ്പ് കൊള്ളുന്നത് കുറയ്ക്കാനും ശ്വാസതടസം ഉണ്ടാകുന്നത് നിയന്ത്രിക്കാനും സഹായിക്കും.

3. അമിതമായ തണുപ്പും കാറ്റും മഴയുമുള്ള സമയങ്ങളിൽ വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കാം. ഇത് രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കും.

4. ശ്വാസതടസം പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ കൃത്യമായി മരുന്ന് കഴിക്കാൻ ശ്രദ്ധിക്കണം.

5. പുറത്ത് പോയിട്ട് വന്നതിന് ശേഷം മുഖം നന്നായി കഴുകാൻ ശ്രദ്ധിക്കണം. ഇത് പൊടിപടലങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും.

6. മഴക്കാലത്ത് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ആരോഗ്യം സംരക്ഷിക്കാനും രോഗങ്ങളെ അകറ്റി നിർത്താനും സഹായിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 7 മഗ്നീഷ്യം അടങ്ങിയ പഴങ്ങൾ
പ്രോസ്റ്റേറ്റ് ക്യാൻസർ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ