
കനത്ത ചൂടിന് ആശ്വാസമായി മഴയെത്തി. ഒരു ചൂട് ചായയുടെ കൂടെ എന്തെങ്കിലും കഴിച്ചിരിക്കാൻ നല്ല രസമായിരിക്കുമല്ലേ. എന്നാൽ നമ്മൾ കഴിക്കുന്ന സ്നാക്സ് ആരോഗ്യത്തിന് ദോഷം ചെയ്യാത്തതായിരിക്കണം. കാരണം, മഴക്കാലം അസുഖങ്ങളുടെയും കാലമാണ്. അതുകൊണ്ട് ചില ഭക്ഷണങ്ങൾ ഈ സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്. എന്തൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്തുകൊണ്ടാണ് അവ ഒഴിവാക്കേണ്ടത് എന്ന് നോക്കാം.
2. വഴിയോരത്ത് മുറിച്ചുവെച്ച പഴങ്ങൾ വാങ്ങി കഴിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. കാരണം പൊടിയും ഈച്ചയും കൊതുകുമൊക്കെ ഇതിൽ വന്നിരിക്കും. ഇത് രോഗങ്ങളെ ക്ഷണിച്ചുവരുത്തും.
3. ചായക്കടകളിൽ ഉണ്ടാക്കിവെച്ച് തണുത്തുപോയ സമൂസ, വട, ബജി പോലുള്ള എണ്ണക്കടികൾ കഴിക്കരുത്.
4. മഴക്കാലത്ത് പുറത്തുനിന്ന് ചിക്കൻ, മട്ടൻ വിഭവങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ശരിയായ രീതിയിൽ സൂക്ഷിക്കാത്ത ഇറച്ചി പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്.
5. മത്സ്യം കഴിക്കുകയാണെങ്കിൽ ഫ്രഷ് ആയിട്ടുള്ളത് മാത്രം വാങ്ങുക. അല്ലെങ്കിൽ മീൻ വിഭവങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
6. പാൽ, തൈര് പോലുള്ള ഉൽപ്പന്നങ്ങൾ മഴക്കാലത്ത് പെട്ടെന്ന് കേടാകും. അതിനാൽ ഇവയും പുറത്തുനിന്ന് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
7. മഴക്കാലത്ത് നിങ്ങളുടെ ഇഷ്ടപ്പെട്ട സ്നാക്സ് കഴിക്കാൻ ആഗ്രഹം തോന്നുന്നുണ്ടെങ്കിൽ, വീട്ടിൽത്തന്നെ ഉണ്ടാക്കി ചൂടോടെ കഴിക്കുന്നതാണ് നല്ലത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam