Health Tips : ആരോ​​ഗ്യകരമായി ഭാരം കുറയ്ക്കാൻ ഇതാ ചില മാർ​ഗങ്ങൾ

Published : Oct 28, 2023, 08:15 AM IST
Health Tips : ആരോ​​ഗ്യകരമായി ഭാരം കുറയ്ക്കാൻ ഇതാ ചില മാർ​ഗങ്ങൾ

Synopsis

ധാരാളം നാരുകൾ അഥവാ ഫൈബറുള്ള ഭക്ഷണം കഴിക്കേണ്ടതും അത്യാവശ്യമാണ്. ദീർഘനേരം വിശക്കാതിരിക്കാൻ സഹായിക്കുന്ന ഫൈബർ ഭക്ഷണം വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്.   

അമിതവണ്ണം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഡയറ്റ് നോക്കിയിട്ടും വ്യായാമം ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്നവരുണ്ട്. ഭാരം കുറയ്ക്കാൻ ജീവിതശെെലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്...

ഒന്ന്...

ധാരാളം നാരുകൾ അഥവാ ഫൈബറുള്ള ഭക്ഷണം കഴിക്കേണ്ടതും അത്യാവശ്യമാണ്. ദീർഘനേരം വിശക്കാതിരിക്കാൻ സഹായിക്കുന്ന ഫൈബർ ഭക്ഷണം വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്. 

രണ്ട്...

സംസ്കരിച്ച ഭക്ഷണം, പായ്ക്ക് ചെയ്ത വിഭവങ്ങൾ എന്നിവയോട് നോ പറയാൻ ശീലിക്കുക. ഇതിനു പകരം വീട്ടിൽതന്നെ പാകം ചെയ്യുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.

മൂന്ന്...

നട്സ്, പഴങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. ചിപ്സ്, കോള തുടങ്ങിയ അനാരോഗ്യകരമായതും എളുപ്പം ലഭ്യമായതുമായ വിഭവങ്ങൾ തിരഞ്ഞെടുക്കാതിരിക്കാം.

നാല്...

ആരോഗ്യകരമായ ഉറക്ക ശീലങ്ങൾ ദീർഘകാലത്തേക്ക് നിലനിർത്തുകയാണെങ്കിൽ ഇത് കാലക്രമേണ ചികിത്സാപരമായി പ്രധാനപ്പെട്ട ശരീരഭാരം കുറയ്ക്കാൻ ഇടയാക്കും. നന്നായി, കൂടുതൽ ഉറങ്ങുന്നതിലൂടെ ഭാരം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞേക്കും.

അഞ്ച്..

നടത്തം, ഓട്ടം, നീന്തൽ പോലുള്ള വ്യായാമങ്ങൾ ആഴ്ചയിൽ 150 മിനിട്ട് വീതം ചെയ്തും ക്രമമായി ഭാരം കുറയ്ക്കാം. പടികൾ കയറുക ജോലിസ്ഥലത്ത് നടക്കുക എന്നിങ്ങനെ നിത്യജീവിതത്തിന്റെ ഭാഗമാക്കാവുന്ന വ്യായാമങ്ങളും ഉണ്ട്.

ആറ്...

കൃത്യസമയത്ത് ഉറങ്ങാൻ ശ്രദ്ധിക്കുക. നല്ല ഉറക്കം ആരോഗ്യത്തിന് ആവശ്യമായ ഒരു ഘടകമാണ്. കുറഞ്ഞത് ഏഴ് മണിക്കൂർ ഉറങ്ങാൻ വിദഗ്ദ്ധർ പറയുന്നു.

ഏഴ്...

വിശക്കുമ്പോൾ‌ വലിയ അളവിൽ ഭക്ഷണം കഴിക്കാതെ കുറച്ച് കുറച്ചായി വേണം ഭക്ഷണം കഴിക്കേണ്ടത്.  വിശക്കുമ്പോൾ ഭക്ഷണം ഒഴുവാക്കി ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതിന് പകരം ഓട്സ്, പയർവർഗം, പഴങ്ങൾ , പച്ചക്കറികൾ എന്നിവ കഴിക്കാം. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളാണ്.

മുഖം സുന്ദരമാക്കാൻ ഉലുവ ; ഈ രീതിയിൽ ഉപയോ​ഗിക്കൂ
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും